App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കിഴക്കൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?

Aസുന്ദരവനപ്രദേശം മുതൽ കന്യാകുമാരി വരെ

Bതാരതമ്യേന വീതി കൂടുതൽ

Cഗുജറാത്ത് തീരദേശ സമതലം, കൊങ്കൺ തീരദേശ സമതലം, മലബാർ തീരദേശ സമതലംഎന്നിങ്ങനെ തിരിക്കാം

Dകൃഷ്ണ നദിയുടെ ബംഗാൾ ഉൾക്കടലിന്റെ ഡെൽറ്റ മുതൽ കാവേരി നദിയുടെ ഡെൽറ്റ വരെ തരം തിരിക്കാം.

Answer:

C. ഗുജറാത്ത് തീരദേശ സമതലം, കൊങ്കൺ തീരദേശ സമതലം, മലബാർ തീരദേശ സമതലംഎന്നിങ്ങനെ തിരിക്കാം

Read Explanation:

കിഴക്കൻ തീരസമതലം (പൂർവതീര സമതലം)

  • ഇന്ത്യയുടെ കിഴക്കൻ തീരത്ത്, ബംഗാൾ ഉൾക്കടലിൻ്റെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു തീരപ്രദേശമാണ് കിഴക്കൻ തീര സമതലം.

  • വടക്ക് ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ മുതൽ തെക്ക് കേപ് കോമോറിൻ വരെ വ്യാപിച്ചുകിടക്കുന്ന താഴ്ന്ന പ്രദേശമാണിത്.

  • ഇതിന്റെ ശരാശരി വീതി 100 കിലോമീറ്ററാണ്.

  • കൃഷ്ണാനദിയുടെ ബംഗാൾ ഉൾക്കടലിലെ പതനസ്ഥാനം മുതൽ, കാവേരിയുടെ പതനസ്ഥാനംവരെയാണിത്.

  • മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികൾ സൃഷ്ടിക്കുന്ന ഡെൽറ്റകൾ കിഴക്കൻ തീരസമതലത്തിന്റെ പ്രത്യേകതയാണ്.

  • പടിഞ്ഞാറൻ തീരസമതലത്തെക്കാളും വിസ്തൃതമാണ് കിഴക്കൻ തീരസമതലം.

  • കിഴക്കൻ തീരപ്രദേശത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു - കോറമാൻഡൽ തീരം, വടക്കൻ സിർക്കാർസ്‌.

കോറമാൻഡൽ തീരം

  • തമിഴ്‌നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലം

  • കോറമാൻഡൽ തീരസമതലം ആന്ധ്രാപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത് - ഫാൾസ് ഡെവി പോയിന്റ്

  • കോറമാൻഡൽ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ് - എക്കൽ മണ്ണ് 

  • വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം

വടക്കൻ സിർക്കാർസ്‌

  • ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരവും, ഒഡീഷയുടെയും പശ്ചിമബംഗാളിന്റെയും തീരപ്രദേശവും ചേരുന്ന ഇന്ത്യയുടെ കിഴക്കൻ തീരസമതലം ആണിത്.

പടിഞ്ഞാറൻ തീരപ്രദേശം

  • ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന ഇന്ത്യയുടെ തീരപ്രദേശം

  • പശ്ചിമഘട്ടത്തിനും അറബികടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന തീരസമതലം

  • ഗുജറാത്ത് തീരം ,കൊങ്കൺ തീരം ,മലബാർ തീരം എന്നിങ്ങനെയാണ് പടിഞ്ഞാറൻ തീരപ്രദേശത്തെ തിരിച്ചിരിക്കുന്നത്


Related Questions:

The northern part of the West Coast is called?
ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദ ബീച്ച് ഏതാണ് ?

Which of the following statement/s is true ?

i.The beaches are formed as a result of the deposition by waves.

ii.Beaches are formed with the deposition of sand, gravel,etc along the coastlines

Which of the following is the largest artificial port in India?

Which of the following statements regarding Chilka Lake are correct?

  1. It is the largest brackish water lake in India.

  2. It is located to the southwest of the Mahanadi delta.

  3. It lies on the border of Andhra Pradesh and Tamil Nadu.