App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?

Aകൽക്കരി

Bആണവോർജ്ജം

Cപ്രകൃതി വാതകങ്ങൾ

Dഭൌമ താപോർജ്ജം

Answer:

A. കൽക്കരി

Read Explanation:

പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ 

  • ഉപയോഗിച്ചു തീർന്നാൽ പുനസ്ഥാപിക്കാൻ കഴിയാത്തവ. 
  • ഈ ഊർജ്ജ സ്രോതസ്സുകൾ പുനരുപയോഗിക്കാനാവാത്ത ഊർജ്ജ സ്രോതസ്സ് എന്നും അറിയപ്പെടുന്നു.
  • കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിൽ അകപ്പെട്ട ജൈവാവശിഷ്ടങ്ങളിൽ നിന്നും സസ്യവശിഷ്ടങ്ങളിൽ നിന്നും രൂപപ്പെടുന്നവയാണ് ഫോസിൽ ഇന്ധനങ്ങൾ. 
  • ഉദാഹരണം :- പെട്രോളിയം ഇന്ധനങ്ങൾ (പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ടാർ, LPG), കൽക്കരി
  • വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നു.
  • ഇവ മലിനീകരണത്തിന്റെ കാരണങ്ങളിലൊന്നായി കണക്കാക്കുന്നു.

കൽക്കരി

  • ഇന്ത്യയിലെ മുഖ്യ താപോർജ്ജ സ്രോതസ്സ്
  • പ്രധാന വ്യവസായിക ഇന്ധനം
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൽക്കരി - ബിറ്റുമിൻ
  • പ്രധാന കൽക്കരി ഉൽപാദക സംസ്ഥാനങ്ങൾ - പശ്ചിമബംഗാൾ, ഝാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്
  • ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം - ഝാറിയ (ഝാർഖണ്ഡ്)

Related Questions:

ദേശീയ ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുന്നത് എന്ന് ?
നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ സ്ഥാപിതമായ വർഷം ?
ഖരഇന്ധനം അല്ലാത്തത്
ഊർജ്ജം (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?