താഴെ പറയുന്നവയിൽ പ്രോട്ടോസോവ രോഗം ഏത് ?
Aക്ഷയം
Bമലമ്പനി
Cഎലിപ്പനി
Dഎയ്ഡ്സ്
Answer:
B. മലമ്പനി
Read Explanation:
മലമ്പനി പകരുന്നത് ഒരു പ്രോട്ടോസോവയായ പ്ലാസ്മോഡിയം എന്ന ജീവിയാണ്
അനോഫിലിസ് എന്ന ഇനത്തിൽപ്പെട്ട കൊതുകുകൾ പ്ലാസ്മോഡിയയെ വഹിക്കുകയും മനുഷ്യനെ കടിക്കുമ്പോൾ അത് ശരീരത്തിലേക്ക് കടത്തുകയും ചെയ്യുന്നു.
എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് :-
ഒരു ബാക്ടീരിയൽ അണുബാധയാണ്. ലെപ്‌റ്റോസ്‌പൈറ ഇന്ററോഗൻസ് എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. പ്രധാനമായും എലികളുടെ മൂത്രത്തിൽ ഈ ബാക്ടീരിയ കാണപ്പെടുന്നതിനാലാണ് ഇതിനെ എലിപ്പനി എന്ന് പറയുന്നത്
ക്ഷയം :- പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. ആംഗലേയത്തിൽ Tuberculosis (TB) എന്നു പറയുന്ന ക്ഷയം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്