താഴെ പറയുന്നവയിൽ വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണമേത് ?
Aഅൽ ഇസ്ലാം
Bമുസ്ലിം
Cഅൽ അമീൻ
Dസ്വദേശാഭിമാനി
Answer:
C. അൽ അമീൻ
Read Explanation:
അൽ അമീൻ
- 1924-ൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകണമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ.
 - 1931 വരെ ‘അൽ അമീൻ‘ ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു.
 - പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ആരംഭിച്ച പത്രം - അൽ - അമീൻ
 - അൽ - അമീൻ പത്രത്തിൻറെ ആദ്യ കോപ്പിയിൽ ആശംസാ സന്ദേശം എഴുതിയത് - വള്ളത്തോൾ നാരായണ മേനോൻ.
 - രണ്ടാം ലോക മഹായുദ്ധ സമയത്ത് "കോൺഗ്രസ്സും യുദ്ധവും" എന്ന മുഖപ്രസംഗം പ്രസിദ്ധീകരിച്ച പത്രം
 
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
- കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി.
 - സുബാഷ് ചന്ദ്രബോസ് ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടി രൂപീകരിച്ചപ്പോൾ കേരളത്തിൽ അതിന് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ആയിരുന്നു
 - കൊച്ചിൻ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ (Cochin MES) സ്ഥാപകൻ
 - രണ്ടാം ലോകമഹായുദ്ധാനന്തരം ജയിൽ മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ.
 - 'കേരളത്തിന്റെ വീരപുത്രൻ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി
 - അബ്ദുറഹിമാൻ കെ.പി.സി.സിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ - 1938, 1939, 1940
 - അബ്ദുറഹിമാൻ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് - 1937
 - മുഹമ്മദ് അബ്ദുറഹിമാനെക്കുറിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം - വീരപുത്രൻ
 
