താഴെ പറയുന്നവയിൽ ഹൈഡ്രജൻ ബന്ധനം ഇല്ലാത്ത തന്മാത്ര ഏതെല്ലാം ?
AH2O
BNaCl
CHF
Dഓർത്തോ നൈട്രോ ഫിനോൾ
Answer:
B. NaCl
Read Explanation:
നൈട്രജൻ, ഓക്‌സിജൻ, ഫ്ളൂറിൻ തുടങ്ങിയ മൂലകങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി വളരെ കൂടുതലാണ്.
ഒരു സഹസംയോജകബന്ധനം രൂപീകരിക്കുന്നതിനായി ഇവ ഒരു ഹൈഡ്രജൻ ആറ്റവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ, സഹസംയോജകബന്ധനത്തിലേർപ്പെട്ട ഇലക്ട്രോണുകൾ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റത്തിനടുത്തേക്ക് നീങ്ങുന്നു.
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജൻ ആറ്റം സമീപത്തുള്ള മറ്റൊരു തന്മാത്രയിലെ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റവുമായി ഒരു ബന്ധനമുണ്ടാക്കുന്നു.