App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരാണ് കേരള ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതിരുന്നത് ?

Aഎ. വി. കുട്ടിമാളു അമ്മ

Bടി. സുനന്ദാമ്മ

Cഅക്കാമ്മ ചെറിയാൻ

Dആനി മസ്ക്രീൻ

Answer:

B. ടി. സുനന്ദാമ്മ

Read Explanation:

എ.വി.കുട്ടി മാളു അമ്മ

  • കേരളത്തിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന പ്രവർത്തക

  • മലബാറിൽ സ്വദേശി പ്രസ്ഥാനം ആരംഭിക്കുന് തിന് നേതൃത്വം നൽകിയ വനിത

  • 1931ൽ കോഴിക്കോട് വിദേശ വസ്ത്രശാലകൾ അടപ്പിക്കുന്നതിന് നേതൃത്വം നൽകി

  • നിയമ ലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ജയിൽ വാസമനുഷ്‌ഠിക്കുകയും ചെയ്തു

  • 2 മാസം പ്രായമുള്ള കുഞ്ഞുമായിട്ടാണ് അവർ നിയമ ലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തത്

  • 1936ലും,1946ലും മദ്രാസ് അസംബ്ലിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു

  • 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് രണ്ട് വർഷം ജയിൽ വാസം അനുഭവിച്ചു

  • 1944ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി

അക്കാമ്മ ചെറിയാൻ

  • അക്കാമ്മ ചെറിയാൻ ജനിച്ചത് : 1909, ഫെബ്രുവരി 14

  • ജന്മസ്ഥലം : കാഞ്ഞിരപ്പള്ളി, കോട്ടയം

  • അച്ഛൻ : തൊമ്മൻ ചെറിയാൻ

  • അമ്മ : അന്നാമ്മ

  • “തിരുവിതാംകൂറിലെ ഝാൻസി റാണി” എന്നറിയപ്പെടുന്ന വനിത

  • അക്കാമ്മ ചെറിയാനെ “തിരുവിതാംകൂറിലെ ഝാൻസി റാണി” എന്ന് വിശേഷിപ്പിച്ചത് : ഗാന്ധിജി

  • അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിലേക്ക് (ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം : 1947

  • അക്കാമ്മ ചെറിയാൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ്.

  • അക്കമ്മ ചെറിയാൻ അന്തരിച്ച വർഷം : 1982, മേയ് 5

  • അക്കാമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം : വെള്ളയമ്പലം, തിരുവനന്തപുരം

  • ഇന്ത്യാ ഗവൺമെന്റ് താമ്രപത്ര അവാർഡ് നൽകി അക്കാമ്മ ചെറിയാനെ ആദരിച്ചത് : 1972

  • അക്കാമ്മ ചെറിയാൻറെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം : ദേശസേവിക സംഘം

  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റ്റ് ആയ ആദ്യ വനിത

  • തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി അക്കാമ്മ ചെറിയാൻ നയിച്ച മാർച്ച് : രാജധാനി മാർച്ച്.

  • രാജധാനി മാർച്ച് നടന്നത് : 1938, ഒക്ടോബർ 23

  • രാജധാനി മാർച്ച്‌ നടന്നത് : തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

  • അക്കാമ്മ ചെറിയാന്റെ ആത്മകഥ : ജീവിതം ഒരു സമരം

  • അക്കമ്മ ചെറിയാൻറെ പ്രധാനകൃതി : 1114ന്റെ കഥ

  • “അക്കാമ്മ ചെറിയാൻ” എന്ന കൃതി രചിച്ചത് : ആർ പാർവ്വതിദേവി

ആനിമസ്ക്രീൻ

  • കേരളത്തിന്റെ 'ഝാൻസി റാണി' എന്നറിയപ്പെടുന്നു

  • തിരു - കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിതാമന്ത്രി

  • ലോകസഭാ മെമ്പറായ ആദ്യ മലയാളി

  • കോൺസ്റ്റിസ്റ്റുൻ്റ് അസംബ്ലിയിലെ തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധി


Related Questions:

ചുവടെ പറയുന്നവയിൽ ഏത് സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഡോ. കെ. ബി. മേനോൻ ?

ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :

1.കെ. കേളപ്പൻ നയിച്ചു 

2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ

3.1930 ൽ നടന്നു 

4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം

5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത് 

 

The most important incident of Quit India Movement in Kerala was:
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു
രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?