താഴെ പറയുന്നവരിൽ സാമൂഹ്യജ്ഞാനനിർമാതാവായി അറിയപ്പെടുന്നത് ?
Aപിയാഷെ
Bസ്കിന്നർ
Cബ്രൂണർ
Dലെവിൻ
Answer:
C. ബ്രൂണർ
Read Explanation:
സാമൂഹ്യജ്ഞാനനിർമ്മിതി വാദത്തിൻറെ വക്താക്കൾ
-
- വൈഗോട്സ്കി
- ജെറോം എസ് ബ്രൂണർ
- പഠനം ഒരു സജീവമായ ഒരു സാമൂഹിക പ്രക്രിയയാണെന്ന വൈഗോട്സ്കിയുടെ ആശയത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് ബ്രൂണർ തൻറെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്.
- കുട്ടികളുടെ ബുദ്ധിപരമായ വികാസത്തെ ത്വരിതപ്പെടുത്തുകയും കൂടുതൽ മികവുറ്റതാക്കാനുതകുന്ന രീതിയിൽ ഒരു സാംസ്കാരിക ഉപകരണമാണ് വിദ്യാഭ്യാസം എന്ന അഭിപ്രായമാണ് ബ്രൂണർ മുന്നോട്ടുവച്ചത്.
വൈജ്ഞാനിക പഠന സിദ്ധാന്തത്തിൻ്റെ വക്താക്കൾ
- ജീൻ പിയാഷെ
- ജെറോം എസ് ബ്രൂണർ
- വൈഗോട്സ്കി