ബേസികത - ഒരു ആസിഡ് തന്മാത്രക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജൻ അയോണുകളുടെ എണ്ണം
ദ്വിബേസിക ആസിഡ് (Dibasic acid) എന്നത് ഒരു ആസിഡ് തന്മാത്രയ്ക്ക് രണ്ട് ഹൈഡ്രജൻ അയോണുകളെ (H+) ഒരു ലായനിയിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അതിനെയാണ് പറയുന്നത്. അതായത്, ഒരു ആസിഡിന് രണ്ട് ഹൈഡ്രജൻ ആറ്റങ്ങളെ പ്രോട്ടോണുകളായി വിട്ടുകൊടുക്കാൻ സാധിക്കണം.
ഏക ബേസിക ആസിഡ് - ബേസികത 1 ആയിട്ടുള്ള ആസിഡ്
ഉദാ : ഹൈഡ്രോക്ലോറിക്ക് ആസിഡ് HCl
ദ്വിബേസിക ആസിഡ് - ബേസികത 2 ആയിട്ടുള്ള ആസിഡ്
ഉദാ : സൾഫ്യൂരിക് ആസിഡ് H2SO4
ത്രിബേസിക ആസിഡ് - ബേസികത 3 ആയിട്ടുള്ള ആസിഡ്
ഉദാ : ഫോസ്ഫോറിക് ആസിഡ് H3PO4