Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ആമസോൺ മഴക്കാടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആമസോൺ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു.
  2. ഭൂമിയുടെ സുസ്ഥിരതയ്ക്ക് അത്യാവശ്യമായ ദശലക്ഷക്കണക്കിന് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഇനങ്ങളുടെ ആവാസകേന്ദ്രമാണ് ഇത്
  3. 2009 ലെ ആമസോൺ മഴക്കാടുകളിലെ കാട്ടുതീ മൂലം ഭൂമിയുടെ താപത്തിന് ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്
  4. ആഗോള താപനില അപകടകരമായ നിരക്കിൽ ഉയരുന്നതിൽ നിന്ന് തടയുന്നതിനും ആഗോള താപനില 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാതിരിക്കാൻ ലക്ഷ്യം കൈവരിക്കുന്നതിലും ആമസോൺ മഴക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നു.

    Aഎല്ലാം ശരി

    Bi, ii, iv ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    B. i, ii, iv ശരി

    Read Explanation:

    • ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ മഴക്കാടുകൾ ഒട്ടനവധി പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നുണ്ട്.

    • വിശാലമായ മഴക്കാടുകളിലെ മരങ്ങൾ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യുകയും അന്തരീക്ഷത്തിലേക്ക് ഓക്‌സിജൻ പുറപ്പെടുവിക്കുകയും ചെയ്യുന്നതിനാൽ ആമസോൺ മഴക്കാടുകളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു.

    • ആമസോൺ മഴക്കാടുകൾ ലോകത്തിന് ഓക്‌സിജൻ്റെ ഏകദേശം 20% സംഭാവന ചെയ്യുന്നു.

    • ഭൂമിയുടെ സുസ്ഥിരതയ്ക്ക് അത്യാവശ്യമായ ദശലക്ഷക്കണക്കിന് സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഇനങ്ങളുടെ ആവാസകേന്ദ്രമാണ് ഇത്

    • 2019 ൽ ആമസോൺ മഴക്കാടുകളിലെ കാട്ടുതീ മൂലം ഭൂമിയുടെ താപത്തിന് ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

    • മുൻ വർഷങ്ങളിൽ ബ്രസീലിൽ 74,000 ത്തിലധികം കാട്ടുതീ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ അധികവും ആമസോൺ മഴ ക്കാടുകളിലാണ്.

    • ഇതിൻ്റെ ഫലമായി വായുവിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വളരെയധികം വർധിക്കുകയും മനുഷ്യർക്കും ഭൂമിയിലെ മൃഗങ്ങൾക്കും ശ്വസിക്കുന്നത് ബുദ്ധിമുട്ടാക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്തു.

    • ആഗോള താപനില അപകടകരമായ നിരക്കിൽ ഉയരുന്നതിൽ നിന്ന് തടയുന്നതിനും ആഗോള താപനില 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാതിരിക്കാൻ ലക്ഷ്യം കൈവരിക്കുന്നതിലും ആമസോൺ മഴക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നു.

    • ആമസോൺ മഴക്കാടുകളുടെ നാശം ആഗോള താപനത്തെ ത്വരിതപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെ കൂടുതൽ ക്രമരഹിതമാക്കു കയും ചെയ്യും.


    Related Questions:

    വെള്ളയാനകളുടെ നാട് :
    സഹകരണ ബാങ്കുകൾക്ക് ഡിജിറ്റൽ ഇടപാട് ഉൾപ്പെടെയുള്ള സാങ്കേതിക സഹായം നൽകുന്നതിന് കേന്ദ്രസർക്കാർ തുടങ്ങിയ സഹകാർ സാരഥിയിൽ 2025 ഡിസംബറിൽ അംഗമായ കേരളത്തിലെ ബാങ്ക്?
    മിൻസ് , ഹെർമിസ് എന്നി പുസ്തകങ്ങൾ ഏത് പ്രാചീന ശാസ്ത്രകാരൻ രചിച്ചതാണ് ?
    When was the Montreal Protocol signed?
    ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശ രേഖയും (ഗ്രീനിച്ച് രേഖ) കൂട്ടിമുട്ടുന്നതിന് അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം ?