Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കൃഷിരീതി തിരിച്ചറിയുക :

  • ഏഷ്യയിൽ മൺസൂൺ മേഖലകളായ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വലിയതോതിൽ കാണപ്പെടുന്ന കൃഷിരീതി 

  • കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി

  • നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇത് പ്രയോഗിക്കുന്നു.

  • അത്യുൽപ്പാദന ഇനം (HYV) വിത്തുകളുടെ ഉപയോഗം

Aതീവ്രകൃഷി

Bജൂമിങ് കൃഷി

Cതോട്ടവിള കൃഷി

Dഷിഫ്റ്റിംഗ് കൃഷി

Answer:

A. തീവ്രകൃഷി

Read Explanation:

തീവ്ര ഉപജീവനകൃഷി (Intensive Subsistence farming)

കടുംകൃഷി/തീവ്രകൃഷി (Intensive agriculture)

  • ഏഷ്യയിൽ മൺസൂൺ മേഖലകളായ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വലിയതോതിൽ കാണപ്പെടുന്ന കൃഷിരീതി 

  • കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി

  • ഇത്തരത്തിലുള്ള കൃഷിയിൽ, കർഷകർക്ക് ഒരു വർഷം ഒന്നിലധികം വിളകൾ ഉൽപ്പാദിപ്പിക്കാൻ കഴിയും, കൂടാതെ ഓരോ ഹെക്ട‌ർ ഭുമിയിലും വലിയ മൂലധനവും മനുഷ്യാ ധ്വാനവും വേണ്ടി വരുന്നു.

  • നമ്മുടെ രാജ്യത്തെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും ഇത് പ്രയോഗിക്കുന്നു.

തീവ്രകൃഷിയുടെ സവിശേഷതകൾ

  • ഭൂമിയുടെ തീവ്രമായ ഉപയോഗം

  • അത്യുൽപ്പാദന ഇനം (HYV) വിത്തുകളുടെ ഉപയോഗം

  • ഉയർന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം

  • മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളുടെ ലഭ്യത

  • പ്രധാന വിളകൾ അരി, ഗോതമ്പ്, ചോളം, പയ്ത വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ.

Related Questions:

2025 ഫെബ്രുവരിയിൽ നാഷണൽ ബ്യുറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോർസിൻ്റെ (NBAGR) ദേശീയ അംഗീകാരം ലഭിച്ച "ത്രിപുരേശ്വരി" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന തദ്ദേശീയയിനം ജീവിയാണ് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഇന്ത്യയുടെ നെല്ലറ - പഞ്ചാബ്
  2. ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം  ഇന്ത്യ
  3. ഇന്ത്യയുടെ ധാന്യപ്പുര - ആന്ധ്രാപ്രദേശ്
    സിന്ധുനദീതീരത്തെ ഇരട്ട നഗരങ്ങളായ മോഹൻജദാരോയിലും ഹാരപ്പയിലും കൃഷി ചെയ്തിരുന്ന ധാന്യങ്ങൾ :
    താഴെപ്പറയുന്നവയിൽ ഏതാണ് സായിദ് വിളകൾക്ക് ഉദാഹരണം?
    Which of the following belongs to Kharif crops ?