Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മർദ്ദമേഖല തിരിച്ചറിയുക :

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

Aഉപോഷ്ണ ഉച്ചമർദ്ദ മേഖല

Bഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Cധ്രുവീയ ഉച്ചമർദ്ദ മേഖല

Dഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Answer:

B. ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല

Read Explanation:

ആഗോള മർദ്ദമേഖലകൾ (Global Pressure Belts)

  • ഭൂമിയിൽ ഒരേ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്ന അക്ഷാംശ മേഖലകൾ അറിയപ്പെടുന്നത് ആഗോള മർദ്ദമേഖലകൾ (Global pressure belts).

ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt)

  • മധ്യരേഖയ്ക്ക് തെക്ക് 5° മുതൽ 5° വടക്ക് അക്ഷാംശങ്ങൾക്കിടയിലുള്ള മർദ്ദമേഖല 

  • സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതിനാൽ ഈ മേഖലയിലുടനീളം ന്യൂനമർദ്ദം അനുഭവപ്പെടുന്നു.

  • വർഷം മുഴുവൻ സൂര്യരശ്‌മികൾ ലംബമായി പതിക്കുന്ന മേഖല 

  • ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല 

  • പണ്ട് പായ്ക്കപ്പലുകളിൽ സഞ്ചരിച്ചിരുന്ന യാത്രികർ ഭയപ്പെട്ടിരുന്ന മേഖല 

  • വൻതോതിൽ വായു മുകളിലേക്കു ഉയർന്നു പോകുന്നതിനാൽ ഇവിടെ കാറ്റുകൾ ദുർബലമാണ്.

  • കാറ്റുകൾ ഇല്ലാത്ത ഈ മേഖല അറിയപ്പെടുന്നത് നിർവാതമേഖല (Doldrums)


Related Questions:

Climatic changes occur only in?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. വ്യത്യസ്ത സാന്ദ്രതയും താപനിലയുമുള്ള പാളികൾ ഉൾപ്പെടുന്നതാണ് അന്തരീക്ഷം.
  2. ഭൗമോപരിതലത്തിൽ നിന്ന് മുകളിലോട്ട് പോകുംതോറും വായുവിന്റെ സാന്ദ്രത കൂടിവരുന്നു. 
  3. ഊഷ്മാവിന്റെ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിച്ചിരിക്കുന്നു.
    What is the Earth's atmosphere composed of 78.08 % .................... and 20.95 % .............?
    Air moves from high pressure regions to low pressure regions. Such air movement is called :
    Lowest layer of the atmosphere is: