Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക :

  • പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാജ്മഹൽ കുന്നുകളിലൂടെ സഞ്ചരിച്ച വിദേശി

  • ബംഗാൾ മെഡിക്കൽ സർവീസിൽ ഭിഷഗ്വരനായി സേവനമനുഷ്ടിച്ചിരുന്നു

  • ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ സർജനായിട്ട് പ്രവർത്തിച്ചിരുന്നു

Aജെയിംസ് വുൽഫിൻ

Bഫ്രാൻസിസ് ബുക്കാനൻ

Cഹാര്‍ഡ്‌സ് വില്യം

Dവില്യം ഹോഡ്ജസ്

Answer:

B. ഫ്രാൻസിസ് ബുക്കാനൻ

Read Explanation:

ഫ്രാൻസിസ് ബുക്കാനൻ

Screenshot 2025-04-26 151311.png

  • പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രാജ്മഹൽ കുന്നുകളിലൂടെ സഞ്ചരിച്ച വിദേശി - ഫ്രാൻസീസ് ബുക്കാനൻ

  • ബുക്കാനൻ ബംഗാൾ മെഡിക്കൽ സർവീസിൽ ഭിഷഗ്വരനായി സേവനമനുഷ്ടിച്ചിരുന്ന കാലഘട്ടം - 1794 മുതൽ 1815 വരെ

  • ചുരുങ്ങിയ കാലത്തേക്ക് ബുക്കാനൻ ആരുടെ സർജനായിട്ടാണ് പ്രവർത്തിച്ചിരുന്നത് - ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ

  • ബുക്കാനൻ എവിടെയാണ് മൃഗശാല സ്ഥാപിച്ചത് - കൽക്കത്ത (ഇന്നത്തെ കൊൽക്കത്ത) (കൽക്കത്ത അലിപ്പൂർ മൃഗശാല എന്ന് പിന്നീട് അറിയപ്പെട്ടു)

  • ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ബുക്കാനൻ സർവേകൾ നടത്തിയത് ആരുടെ അഭ്യർത്ഥന കാരണമാണ് - ബംഗാൾ സർക്കാരിന്റെ

  • രോഗ ബാധിതനായി ബുക്കാനൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയ വർഷം - 1815

  • മാതാവിന്റെ മരണത്തെത്തുടർന്ന് ബുക്കാനന് ലഭിച്ച കുടുംബപ്പേര് - ഹാമിൽട്ടൺ (അതിനാൽ ബുക്കാനൻ - ഹാമിൽട്ടൺ എന്നും വിളിക്കപ്പെടുന്നു)


Related Questions:

ഒന്നാം കർണാറ്റിക് യുദ്ധം നടന്ന വർഷം ഏതാണ് ?
കാചാ-നാഗാ കലാപം നടന്ന വർഷം ?

താഴെ തന്നിരിക്കുന്നവയിൽ ദാദാഭായ് നവ്റോജിയുമായി ബന്ധമില്ലാത്ത പ്രസ്‌താവനകൾ ഏതൊക്കെയാണ്?

  1. ചോർച്ച സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്
  2. പോവർട്ടി ആൻഡ് അൺബ്രിട്ടിഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചു
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ
  4. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നു
    The singificance of the Battle of Buxar was ?
    വെല്ലൂർ ലഹളയ്ക്ക് കാരണമായ സംഭവം :