Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ 'Denial -of- Service Attacks'ഒരു വകഭേദം ഏതാണ് ?

ADDoS

BDdSA

CDDaS

DDDsA

Answer:

A. DDoS

Read Explanation:

ഡിസ്ട്രിബ്യൂട്ടഡ് ഡീനിയൽ ഓഫ് സർവീസ് (DDoS)

  • ഡീനിയൽ ഓഫ് സർവീസ് അറ്റാക്ക്' (Denial-of-Service Attack) എന്നതിന്റെ ഒരു വകഭേദമാണ് ഡിസ്ട്രിബ്യൂട്ടഡ് ഡീനിയൽ ഓഫ് സർവീസ് (DDoS) അറ്റാക്ക്.

  • ഒരു ഡീനിയൽ ഓഫ് സർവീസ് (DoS) അറ്റാക്കിൽ, ഒരു കമ്പ്യൂട്ടറിൽ നിന്ന് മാത്രമാണ് ആക്രമണം നടക്കുന്നത്.

  • എന്നാൽ, DDoS ആക്രമണത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കമ്പ്യൂട്ടറുകൾ ഒരുമിച്ച് ഒരു സെർവറിലേക്കോ വെബ്സൈറ്റിലേക്കോ ഭീമമായ അളവിൽ ട്രാഫിക് അയയ്ക്കുന്നു.

  • ഇതിനായി ഹാക്കർമാർ വൈറസുകളും മാൽവെയറുകളും ഉപയോഗിച്ച് നിരവധി കമ്പ്യൂട്ടറുകളെ നിയന്ത്രണത്തിലാക്കി ഒരു ബോട്ട്‌നെറ്റ് (Botnet) സൃഷ്ടിക്കുന്നു.

  • ഈ ബോട്ട്‌നെറ്റിലുള്ള കമ്പ്യൂട്ടറുകൾ ലക്ഷ്യസ്ഥാനത്തേക്ക് ഒരേ സമയം ട്രാഫിക് അയയ്ക്കുമ്പോൾ, ആ സെർവറിന് അത് കൈകാര്യം ചെയ്യാൻ കഴിയാതെ വരികയും അതിന്റെ സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു.

  • ഒരു വലിയ ട്രാഫിക് ജാം പോലെയാണിത്. ഇത് വെബ്സൈറ്റുകൾ, ഓൺലൈൻ സേവനങ്ങൾ, ബാങ്കിംഗ് സംവിധാനങ്ങൾ തുടങ്ങിയവയെ പ്രവർത്തനരഹിതമാക്കുന്നു.


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. കമ്പ്യൂട്ടർ സിസ്റ്റങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് മാൽവെയറുകൾ എന്ന് വിളിക്കാറുള്ളത്.
  2. വൈറസുകൾ, വേമുകൾ, ട്രോജൻ വൈറസുകൾ, സ്പൈവെയർ, ആഡ്‌വെയർ, റാൻസംവെയർ എന്നിവയെല്ലാം മാൽവെയറുകളുടെ കൂട്ടത്തിൽപ്പെടുന്നു.
    തുടക്കത്തിൽ വൈറ്റ് ഹാറ്റ് ഹാക്കർമാരായി പ്രവർത്തിക്കുകയും പിന്നീട് സാമ്പത്തിക ലാഭത്തിനായി വിവരങ്ങൾ പ്രസിദ്ധിപ്പെടുത്തുകയും ചെയ്യുന്ന ഹാക്കർമാരാണ് ?
    ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്‌വെയർ (Spyware) :

    താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഒരു സിസ്റ്റത്തിൽ മാൽവെയറുകൾ ബാധിച്ചു എന്നതിൻ്റെ സൂചനകൾ എന്തെല്ലാമാണ് ?

    1. അപ്രതീക്ഷിതമായി പോപ്പ്-അപ്പ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു
    2. കമ്പ്യൂട്ടർ വേഗത കുറയുന്നു
    3. സിസ്റ്റം ക്രാഷ് ആകുന്നു
    4. ആന്റീ വൈറസ് ഉൽപ്പന്നത്തിൻ്റെ പ്രവർത്തനം നിലക്കുന്നു
      കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല