App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ അന്തർദൃഷ്ടി പഠനത്തിന്റെ സവിശേഷതകളായി പറയപ്പെടുന്നത് ?

Aപഠനപ്രക്രിയ പ്രത്യക്ഷണത്തെ ആശ്രയിച്ചാണ് പുരോഗമിക്കുന്നത്

Bഒരു പഠനപ്രശ്നം പഠിക്കാനും മനസ്സിലാക്കാനും പരിഹരിക്കാനും പഠിതാക്കളിൽ ഉയർന്ന ശ്രദ്ധ ഉണ്ടാക്കാനും അന്തർദൃഷ്ടി പഠനം സഹായിക്കുന്നു

Cഅന്തർദൃഷ്ടി പഠനത്തിൽ പരിശീലനത്തേക്കാൾ ഏറെ പ്രത്യക്ഷണത്തിന് ആണ് ഊന്നൽ നൽകുന്നത്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അന്തർദൃഷ്ടി പഠനം / ഉള്‍ക്കാഴ്ചാ പഠന സിദ്ധാന്തം (Insightful Learning) - (ഗസ്റ്റാൾട്ട് മന:ശാസ്ത്രം)

  • സമഗ്രതയാണ് അംശങ്ങളുടെ ആകെ തുകയേക്കാൾ പ്രധാനം എന്നാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ പഠനപ്രവർത്തനം ഒരുക്കുമ്പോൾ പഠന സന്ദർഭങ്ങളേയും പഠനാനുഭവങ്ങളേയും സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന്  ഗസ്റ്റാട്ട്  മനശാസ്ത്രജ്ഞർ വാദിച്ചു. അത്തരം പഠനത്തിന് ഉൾക്കാഴ്ച അഥവാ അന്തർദൃഷ്ടി എന്ന് കോഹ്ളർ പേരു നൽകി.
  • അദ്ദേഹം സുൽത്താൻ എന്ന സമർഥനായ ചിമ്പാൻസിയെ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർ ദൃഷ്ടിയിലൂടെയാണ് എന്നദ്ദേഹം വിശ്വസിച്ചു.
  • അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിൻ്റെ നിർധാരണം പെട്ടെന്ന് സാധ്യമാകുന്നു.

Related Questions:

പ്രാഥമിക സംഘത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത :
കുട്ടികളിൽ ക്രിയാത്മകത വളർത്താൻ പ്രയോജനപ്പെടുത്തുന്ന ക്ലാസ് റൂം പ്രവർത്തനം താഴെ പറയുന്നതിൽ ഏതാണ്?
അധ്യാപകൻ കുട്ടികളോട് സ്വയം വിവരണങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. അവർ ലഭ്യമായ സാമഗ്രികളുടെ സഹായത്തോടെ വിവരണങ്ങൾ തയ്യാറാക്കുന്നു. ഈ രീതി അറിയപ്പെടുന്നത്?
Who explained seven primary mental abilities
Which type of motivation is associated with activities that are enjoyable or satisfying in themselves?