Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആന്തരിക അഭിപ്രേരണയ്ക്ക് ഉദാഹരണമേത് ?

Aഅധ്യാപകരുടെ നിർബന്ധപ്രകാരം പഠിക്കുന്നു.

Bമാതാപിതാക്കൾ വാങ്ങിതരുന്ന സമ്മാനങ്ങൾക്കു വേണ്ടി പഠിക്കുന്നു.

Cനല്ല മാർക്കു നേടണമെന്നു സ്വയം പ്രേരണ തോന്നി പഠിക്കുന്നു.

Dവിദ്യാലയത്തിൽ നിന്നും ലഭിക്കുന്ന അംഗീകാരത്തിനു വേണ്ടി പഠിക്കുന്നു.

Answer:

C. നല്ല മാർക്കു നേടണമെന്നു സ്വയം പ്രേരണ തോന്നി പഠിക്കുന്നു.

Read Explanation:

അഭിപ്രേരണ (Motivation)

  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
    1. ആന്തരിക അഭിപ്രേരണ 
    2. ബാഹ്യ അഭിപ്രേരണ 
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • നല്ല മാർക്കു നേടണമെന്നു സ്വയം പ്രേരണ തോന്നി പഠിക്കുന്നു എന്നത് ആന്തരിക അഭിപ്രേരണയാണ്.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

  • അഭിരുചി
  • ബാഹ്യ പ്രചോദകങ്ങൾ 
  • മത്സരം , സഹകരണം
  • പുരോഗതിയെക്കുറിച്ചുളള അറിവ് 
  • പരാജയ/ വിജയബോധം
  • അഭിലാഷനില ( അഭിലാഷ സ്തരം)

Related Questions:

Overlearning is a strategy for enhancing
ഭാഷയിൽ ശരിയാംവണ്ണം കാര്യങ്ങൾ അവതരിപ്പിക്കാനും മുൻപ് പറഞ്ഞുകേട്ട കഥകൾ അതേപോലെ പറഞ്ഞു ഫലിപ്പിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഉള്ള കഴിവില്ലായ്മയാണ് ?
You find a cartoon sketch in a student's notebook which is of a good quality. The student has portrayed you as one of the characters in his cartoon. How would you use this information?
According to Abraham Maslow H. Maslow's hierarchy of needs ,which need is on the bottom among the following needs
മനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?