Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ആശയരൂപീകരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ചുറ്റുപാടിൽ നിന്ന് (പരിസ്ഥിതിയിൽ നിന്ന്) ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്നതിനെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു. .
  2. മാനസിക പുരോഗതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്നതാണ് ആശയ രൂപീകരണം
  3. ചോദക (stimulus) പ്രതികരണങ്ങൾ (response) തമ്മിലുള്ള ബന്ധങ്ങളിലാണ് ആശയങ്ങൾ രൂപീകരിക്കപ്പെടുന്നത്
  4. ആശയങ്ങൾ സ്ഥിരമല്ല അവമാറിക്കൊണ്ടിരിക്കുന്നു.

    Aഎല്ലാം തെറ്റ്

    B1 മാത്രം തെറ്റ്

    C1, 3 തെറ്റ്

    D1, 4 തെറ്റ്

    Answer:

    B. 1 മാത്രം തെറ്റ്

    Read Explanation:

    ആശയങ്ങൾ (Concepts)

    • സവിശേഷതകളോടുകൂടിയ വസ്തുക്കളുടെയോ, പ്രതിഭാസങ്ങളുടെയോ കൂട്ടത്തെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു.

    ആശയരൂപീകരണത്തിൻറെ സ്വഭാവസവിശേഷതകൾ

    • മാനസിക പുരോഗതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്നതാണ് ആശയ രൂപീകരണം. 
    • ചുറ്റുപാടുകളുമായുള്ള ഇടപെടലാണ് ആശയ രൂപീകരണം സാധ്യമാക്കുന്നത്. 
    • ആശയ രൂപീകരണ പ്രക്രിയയിലൂടെ ആവശ്യമുള്ളതിനെ തിരിച്ചറിയാനും വിവേചിച്ചറിയാനും സാധിക്കുന്നു. 
    • ആശയങ്ങൾ സ്ഥിരമല്ല അവ മാറി ക്കൊണ്ടിരിക്കുന്നു. 
    • ആശയങ്ങൾ ചിന്തയുടെ ഭാഗമാണ്. 
    • ആശയരൂപീകരണ ഘട്ടത്തിൽ ഭാഷ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
    • ചോദക (stimulus) പ്രതികരണങ്ങൾ (response) തമ്മിലുള്ള ബന്ധങ്ങളിലാണ് ആശയങ്ങൾ രൂപീകരിക്കപ്പെടുന്നത്. 
    • പൊതുവായ കാര്യങ്ങളിൽ നിന്നും വേർതിരിച്ചുകൊണ്ട് ആശയരൂപീകരണം നടത്തുന്നു.

     


    Related Questions:

    What do individual differences refer to in the context of psychological characteristics?
    ഒന്നോ അതിലധികമോ കാര്യങ്ങളിൽ പരസ്പരം സാമ്യമുള്ള ഒബ്ജക്റ്റ്, ഇവന്റുകൾ അല്ലെങ്കിൽ അനുഭവങ്ങൾക്കുള്ള മാനസിക വിഭാഗങ്ങൾ ഇവയാണ്
    നമ്മുടെ ബോധമണ്ഡലത്തിലേക്ക് നേരത്തെ ആർജിച്ചതോ പരിചരിച്ചതോ ആയ വസ്തുക്കളെ തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥ :

    ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം കണ്ടെത്തുക.

    ശ്രദ്ധയുടെ ലോഡ് സിദ്ധാന്തം താഴെപ്പറയുന്ന അനുമാനങ്ങൾ ഉൾക്കൊള്ളുന്നു.

    1. ഉയർന്ന പെർസെപ്ച്വൽ ലോഡ്, വിഷ്വൽ മോഡാലിറ്റിയിൽ ശ്രദ്ധ വ്യതി ചലിപ്പിക്കുന്ന ഇഫക്റ്റുകൾ കുറയ്ക്കുന്നു.

    2. ഉയർന്ന പെർസെപ്ച്വൽ ലോഡ്, ഓഡിറ്ററി മോഡാലിറ്റിയിൽ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഫലങ്ങൾ കുറയ്ക്കുന്നില്ല.

    3. പെർസെപ്ച്വൽ ലോഡ്, കോഗ്നിറ്റീവ് ലോഡ് എന്നിവയുടെ ഫലങ്ങൾ പരസ്പരം സ്വതന്ത്രമാണ്.

    4. പെർസെപ്ച്വൽ, കോഗ്നിറ്റീവ് പ്രക്രിയകൾ പരസ്പരം ഇടപഴകുന്നു. ശ്രദ്ധയിൽ പ്രത്യേക സ്വാധീനങ്ങളൊന്നുമില്ല.

    താഴെ കൊടുത്തവയിൽ നിന്നും ഓർമയെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക

    1. വ്യക്തിപരമായ ഘടകങ്ങൾ
    2. പാഠ്യവസ്തുവിനെ സംബന്ധിക്കുന്ന ഘടകങ്ങൾ
    3. പഠനരീതി