App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് 1862-ലെ കൗൺസിലിലേക്ക് ലോർഡ് കാനിംഗ് നാമനിർദ്ദേശം ചെയ്യാത്തത്?

Aബനാറസിലെ രാജാവ്

Bപട്യാലയിലെ മഹാരാജാവ്

Cമൈസൂരിലെ മഹാരാജാവ്

Dസർ ദിനകർ റാവു

Answer:

C. മൈസൂരിലെ മഹാരാജാവ്

Read Explanation:

1861-ലെ ഇന്ത്യൻ കൗൺസിൽ നിയമം

  • 1861 ഓഗസ്റ്റ് 1-ന് പാസാക്കപ്പെട്ടു

  • 1858-ലെ ഇന്ത്യാ ഗവൺമെൻറ് നിയമത്തിൻറെ കുറവുകളും പരിഹരിക്കാൻ നിലവിൽ വന്നു

  • ഭരണാധികാരികൾ ജനങ്ങളുമായി കൂടിയാലോചിച്ചാണ് ഭരണം നടത്തേണ്ടത് എന്ന തത്ത്വം ആദ്യമായി അവതരിപ്പിക്കപ്പെട്ടു

  • പ്രതിനിധി സഭകളിലെ നിയമനിർമ്മാണ പ്രക്രിയയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തുന്നതിന് തുടക്കമിട്ടു

  • ഇത് പ്രകാരം 1862-ലെ കൗൺസിലിലേക്ക് ലോർഡ് കാനിംഗ് നാമനിർദ്ദേശം ചെയ്തവർ :

    • ബനാറസിലെ രാജാവ്

    • പട്യാലയിലെ മഹാരാജാവ്

    • സർ ദിനകർ റാവു

  • ഈ നിയമം കേന്ദ്രീകൃത ഭരണം അവസാനിപ്പിക്കാൻ കാരണമായി.

  • ഈ നിയമപ്രകാരം 1862, 1886, 1897 എന്നീ വർഷങ്ങളിൽ യഥാക്രമം ബംഗാൾ, വടക്ക് പടിഞ്ഞാറൻ പ്രവിശ്യകൾ, പഞ്ചാബ് എന്നിവിട ങ്ങളിൽ പുതിയ നിയമനിർമ്മാണ സമിതികൾ രൂപീകരിക്കപ്പെട്ടു.

  • 1859-ൽ കാനിംഗ് പ്രഭു കൊണ്ടു വന്ന പോർട്ട്ഫോളിയോ സിസ്റ്റത്തിന് അംഗീകാരം നൽകിയ നിയമം.

  • എക്‌സിക്യൂട്ടീവ് കൗൺസിലിലെ അംഗങ്ങൾക്ക് ഒരു കാബിനറ്റ് സംവിധാനത്തിന് സമാനമായി കൈകാര്യം ചെയ്യാൻ പ്രത്യേക വകുപ്പുകൾ നൽകുന്ന രീതിയാണ് പോർട്ട്ഫോളിയോ സിസ്റ്റം


Related Questions:

Who was the Prime Minister of England when the Montague-Chelmsford Act was passed in 1919?
The Battle of Buxar took place in which year?
The British Parliament passed the Indian Independence Act in
Who formulated the ‘Drain theory’?
Who was the first Indian to be appointed in the Governor General's Executive Council?