താഴെപ്പറയുന്നവയിൽ ഏതാണ് ഗാഘ്ര നദിയുടെ പോഷകനദി ?
Aഗംഗ നദി
Bകാളി നദി
Cഗണ്ഡക് നദി
Dയമുന നദി
Answer:
B. കാളി നദി
Read Explanation:
നദി ഒഴുകന്നതിൻ്റെ അടിസ്ഥാനത്തിൽ
ഹിമാലയൻ വിഭജനം
(പ്രാദേശിക വിഭജനം)
സിന്ധു നദിയുടെയും സത്ലജ് നദിയുടെയും ഇടയിലുള്ള ഭൂപ്രദേശം അറിയപ്പെടുന്നത് പഞ്ചാബ് ഹിമാലയം
പഞ്ചാബ് ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ കാശ്മീർ ഹിമാലയം എന്നും പഞ്ചാബ് ഹിമാലയത്തിന്റെ കിഴക്കൻ ഭാഗത്തെ ഹിമാചൽ ഹിമാലയം എന്നും പറയുന്നു.
സത്ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭൂപ്രദേശത്തെയാണ് കുമയൂൺ ഹിമാലയം എന്ന് വിളിക്കുന്നത്.
കുമയൂൺ ഹിമാലയത്തിൽനിന്നും ഉത്ഭവിക്കുന്ന പ്രധാന നദികളാണ് - ഗംഗ, യമുന
ഗാഘ്ര നദിയുടെ പോഷകനദിയാണ് കാളി നദി
കാളി നദിക്കും ടീസ്ത നദിക്കും ഇടയിലുള്ള ഭൂപ്രദേശമാണ് നേപ്പാൾ ഹിമാലയം
ടീസ്ത നദിക്കും ബ്രഹ്മപുത്ര നദിക്കും ഇടയിലുള്ള ഭൂപ്രദേശമാണ് അസം ഹിമാലയം