App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് പരിസ്ഥിതിയുടെ ശരിയായ നിർവചനം?

Aപ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി

Bപ്രകൃതിയിലെ ജൈവിക ഘടകങ്ങൾ മാത്രം ഉൾകൊള്ളുന്നതാണ് പരിസ്ഥിതി

Cഒരു ജീവിവർഗ്ഗത്തിന്റെ ജനസംഖ്യാ വളർച്ചയ്ക്ക് അനുകൂലമായ ഘടകങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി

Dഇവയൊന്നുമല്ല

Answer:

A. പ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി

Read Explanation:

പരിസ്ഥിതി

  • പ്രകൃതിയിലെ ജൈവികവും അജൈവികവുമായഎല്ലാ ഘടകങ്ങളും ചേർന്നതാണ് - പരിസ്ഥിതി
  • ജീവികളും പരിസരവുമായുള്ള പരസ്‌പരബന്ധത്തെക്കുറിച്ചുള്ള പഠനം -പരിസ്ഥിതി ശാസ്ത്രം (Ecology)
  • ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് 'വാസസ്ഥലം' എന്നർത്ഥം വരുന്ന ഓയ്ക്കോസ് (Oikos) എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ്.
  • ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഏണസ്റ്റ് ഹെയ്ക്കൽ
  • ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് - യൂജിൻ പി ഒഡം
  • ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് -  പ്രൊഫ. രാംദിയോ മിശ്ര
  • പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം- ജൂൺ 5
  • 2023 ലെ പരിസ്ഥിതി ദിന സന്ദേശം- Solutions to plastic pollution

Related Questions:

ക്രമമായും പടിപടിയായും ഉൽപാദകരിൽ നിന്നും വിവിധ ഉപഭോക്താക്കളിലൂടെ വിഘാടകരിലേക്ക് ഊർജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ?
നെൽവയലുകളിലെ സാധാരണ നൈട്രജൻ ഫിക്സർ ആണ് .....
ദേശാടന പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിന് മുൻ‌തൂക്കം നൽകിയ UN ന്‍റെ ഉടമ്പടി?
രണ്ട് ആവാസവ്യവസ്ഥകളിൽ പൊതുവായിട്ടുള്ള സ്പീഷീസുകളെ ഒഴിച്ചുള്ള സ്പീഷീസുകളുടെ എണ്ണത്തെ കാണിക്കുന്ന വൈവിധ്യം?
Find out the odd one: