Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് അനുസരിച്ചാണ് 1 മുതൽ 10 വരെ ക്ലാസുകളിൽ ഗണിതം നിർബന്ധമാക്കിയത് ?

Aഇന്ത്യൻ എജ്യുക്കേഷൻ കമ്മീഷൻ, 1964

Bസെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ, 1952

Cദേശീയ വിദ്യാഭ്യാസ നയം, 1986

Dയശ്പാൽ കമ്മിറ്റി - ഭാരമില്ലാതെ പഠനം, 1993

Answer:

A. ഇന്ത്യൻ എജ്യുക്കേഷൻ കമ്മീഷൻ, 1964

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ അതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു, 

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • 1 മുതൽ 10 വരെ ക്ലാസുകളിൽ ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക 

1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
 
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.

3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും  പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .

ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?

The University Grants Commission shall consist of

  1. A Chairman
  2. A Vice-Chairman
  3. Ten another members
    താഴെപ്പറയുന്നവരിൽ ആരാണ് സർവകലാശാല വിദ്യാഭ്യാസ കമ്മീഷനിൽ അംഗമല്ലാതിരുന്നത്?

    2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന പരിഷ്കാരങ്ങൾ ഏതാണ്?

    1. സ്റ്റേറ്റ് സ്കൂൾ സ്റ്റാൻഡേർഡ് അതോറിറ്റി സ്ഥാപിക്കൽ.
    2. പുതിയ പാഠ്യപദ്ധതിയും പെഡഗോഗിക്കൽ ഘടനയും (5+3+3+4).
    3. തുല്യവും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം-സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുന്നു.
    4. പ്രീപ്രൈമറി സ്കൂൾ മുതൽ ഗ്രേഡ് 12 വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലേക്കും സാർവത്രിക പ്രവേശനം ഉറപ്പാക്കുക.