App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?

Aഡി.ഡി.റ്റി

Bഎൻഡോ സൾഫാൻ

Cപുകയില കഷായം

Dലിൻഡേൻ

Answer:

C. പുകയില കഷായം

Read Explanation:

  • ഡി.ഡി.റ്റി,എൻഡോസൾഫാൻ,ലിൻഡേൻ എന്നിവ രാസകീടനാശിനികളാണ്.

  • ഡൈക്ലോറോ ഡൈഫിനൈൻ ട്രൈക്ലോറോ ഈഥേൻ എന്നാണ് ഡി.ഡി.റ്റിയുടെ പൂർണ രൂപം.
  • കീടങ്ങളെ നശിപ്പിക്കാൻ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു.

  • ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ.
  • ഒരു മാരകവിഷവസ്തു എന്ന നിലയിൽ  2011 സെപ്തംബർ 30 ന് രാജ്യത്ത് എൻഡോസൾഫാന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

  • അനേകം രോഗങ്ങൾക്ക് കാരണമാകുമെന്ന് കണക്കാക്കി 2013ൽ തന്നെ ഇന്ത്യയിൽ നിരോധിച്ച കീടനാശിനിയാണ് ലിൻഡേൻ.

പുകയില കഷായം:

  • ജൈവകീടനാശിനികളിൽ ഏറ്റവും പ്രമുഖമായതാണ് പുകയില കഷായം.
  •  പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ.
  • പച്ചക്കറിച്ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെ തുരത്താന്‍ ഏറെ അനുയോജ്യമാണ്  മറ്റ് പാർശ്വഫലങ്ങളില്ലാത്ത പുകയില കഷായം.

Related Questions:

ചീരയ്ക്ക് ചുവപ്പ് നിറം നൽകുന്നത് :
Which of the following toxin is found in groundnuts ?
Diffusion is fastest in ________
പ്രകാശസംശ്ലേഷണ ഫലമായി പുറത്തു വിടുന്ന ഓക്സിജൻ ലഭ്യമാകുന്നത് ?
'രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ 'റിസർപ്പിൻ' വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?