ക്രിയാഗവേഷണം (Action Research)
വിദ്യാഭ്യാസ മനശാസ്ത്രത്തിലെ ഒരു സജീവ പഠനരീതിയാണിത് .പ്രശ്നങ്ങളെ മുഖാമുഖം നേരിടുന്ന അധ്യാപകർ അവയ്ക്കടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്റെ വീക്ഷണശക്തിയോടെ, ശാസ്ത്രീയമായി ശേഖരിച്ച്, അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പപ്പോൾ അനുയോജ്യമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രയോഗിക്കുകയും ചെയ്യുന്ന പഠനരീതിയാണ് ക്രിയാഗവേഷണം.
ക്രിയാഗവേഷണത്തിൽ പാലിക്കേണ്ട വിവിധ ഘട്ടങ്ങൾ
- വിവരങ്ങൾ വസ്തുനിഷ്ഠമായി ശേഖരിക്കൽ
- പരികല്പനകൾ രൂപീകരിക്കൽ
- പ്രശ്നത്തെക്കുറിച്ച് വിലയിരുത്തൽ
- സ്രോതസ്സുകളിൽ നിന്നു വിവരങ്ങൾ ശേഖരിക്കൽ
- പ്രവർത്തന പദ്ധതി തയ്യാറാക്കൽ, പ്രയോഗി ക്കൽ, വിലയിരുത്തൽ.
ക്രിയാഗവേഷണത്തിന്റെ ആവിഷ്കർത്താവ് സ്റ്റീഫൻ എം, കോരി (Stephen M. Corey) .