Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ജീൻ പിയാഷെയുടെ ആശയവുമായി പൊരുത്തപ്പെടുന്നത് ഏത്?

Aവൈജ്ഞാനിക വികസനം സംഭവിക്കുന്നത് പുതിയ അറിവുകളുടെ സംസ്ഥാപനം വഴിയാണ്

Bസന്ദർഭങ്ങളുടെ അപരിചിതത്വവുമായി പൊരുത്തപ്പെട്ടു കൊണ്ട് അതിനോട് സമായോജനം പുലർത്തുമ്പോൾ ആണ് സംസ്ഥാപനം സംഭവിക്കുന്നത്

Cഅറിവുകളുടെ സംസ്ഥാപനത്തിന് പഠിതാവിന്റെ ഉയർന്ന സക്രിയത അനിവാര്യമാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സംസ്ഥാപനം (Accommodation)

  • വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമകൾ കൂട്ടിച്ചേർത്തോ  നിലവിലുള്ള സ്കീമുകൾക്ക് മാറ്റം വരുത്തിയോ, പരിവർത്തനം നടത്തിയോ  പ്രശ്നങ്ങളെ പരിഹരിക്കുന്നതാണ് - സംസ്ഥാപനം (അധിനിവേശം/ സന്നിവേശം)

 

  • പിയാഷെയുടെ അഭിപ്രായത്തിൽ സ്വാംശീകരണവും സംസ്ഥാപനവും സന്തുലീകരണത്തിനുള്ള (Equilibration) മാർഗങ്ങളാണ്.
  • ഉടൻ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങൾ മനുഷ്യനിൽ വൈജ്ഞാനികമായ അസന്തുലിതാവസ്ഥ (cognitive disequilibrium) സൃഷ്ടിക്കുമ്പോൾ അവയെ തരണം ചെയ്ത് സന്തുലിതാവസ്ഥ (Equilibration) കൈവരിക്കുവാൻ സ്വാംശീകരണവും സംസ്ഥാപനവും സഹായിക്കുന്നു.

Related Questions:

കൈത്താങ്ങ് നല്‍കല്‍ എന്നതിനോട് ചേരാത്ത പ്രവര്‍ത്തനമേത് ?
മനശാസ്ത്രത്തെ "ആത്മാവിന്റെ ശാസ്ത്രം" എന്ന വ്യാഖ്യാനിച്ച തത്വചിന്തകൻ ആര് ?
ആശയരൂപീകരണ പ്രക്രിയയുടെ ഭാഗമായി കുട്ടിയുടെ വികാസഘട്ടത്തെ ജെറോം എസ് ബ്രൂണർ ഏതു ക്രമത്തിലാണ് അവതരിപ്പിക്കുന്നത്?
ചോദനം (Stimulus), പ്രതികരണം (Responds), പ്രബലനം (Reinforcement), ആവർത്തനം (Repetition), അനുകരണം (Imitation) തുടങ്ങിയ പ്രക്രിയകളിലൂടെയാണ് കുഞ്ഞുങ്ങൾ ഭാഷ പഠിക്കുന്നത് എന്ന വാദം ഉന്നയിച്ചത് ആര് ?
അഞ്ചാം ക്ലാസിൽ പഠിക്കുന്ന അരുൺ മറ്റുള്ളവരുമായി ഇടപെടാനും അവരുടെ വീക്ഷണഗതികളും അഭിപ്രായങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കാനും കഴിവുള്ള കുട്ടിയാണ്. സ്വന്തമായി തീരുമാനമെടുക്കാനും ഒപ്പം സമൂഹത്തിന്റെ നിയമങ്ങളെ ഉയർത്തിപ്പിടിക്കാനും അവന് സാധിക്കുന്നു. കോൾബെർഗിന്റെ ധാർമിക വികസന സിദ്ധാന്തപ്രകാരം അരുൺ ഏത് ഘട്ടത്തിലാണ് ?