Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പിയാഷെയുടെ അഭിപ്രായവുമായി പൊരുത്തപ്പെടുന്നതാണ് ?

Aചിന്തയിലൂടെ ആണ് കുട്ടികൾ വളരുന്നത്. ഭാഷ പിന്നീടുണ്ടാകുന്നതാണ്

Bചിന്തയുടെയും ഭാഷയുടെയും വികാസം വ്യക്തിയിൽനിന്ന് സമൂഹത്തിലേക്ക് ആണ്

Cസ്വയംഭാഷണത്തിനു ശേഷമാണ് സമൂഹഭാഷണം ഉണ്ടാക്കുന്നത്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഭാഷാ വികസനം - പിയാഷെ:

  • ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
  • ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. 
  • ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.

 

കുട്ടികളുടെ ഭാഷണത്തെ ആസ്പദമാക്കി, പിയാഷെയുടെ വർഗീകരണം:

  1. അഹം കേന്ദ്രീകൃതം (Ego - centered)
  2. സാമൂഹീകൃതം (Socialised)

 

അഹം കേന്ദ്രീകൃതം:

  • തനിയെയുള്ള സംസാരത്തെയാണ്, അഹം കേന്ദ്രീകൃത ഭാഷണം എന്നറിയപ്പെടുന്നത്. 
  • പ്രവർത്തനങ്ങളുടെ അകമ്പടി എന്ന നിലയിലാണ് സ്വയം ഭാഷണമുണ്ടാകുന്നത്.
  • ശ്രോതാക്കൾക്ക് പങ്കില്ലാത്ത ഭാഷണമാണിത്.
  • തനിച്ചാകുമ്പോഴല്ല, കൂട്ടത്തോടെ പ്രവർത്തിക്കുമ്പോഴാണ്, കുട്ടികളിൽ സ്വയം ഭാഷണം നടക്കുന്നത്.
  • മറ്റുള്ളവർക്ക് മനസ്സിലാകുന്നുണ്ടെന്ന് ചിന്തിക്കുമ്പോഴാണ്, കുട്ടി സ്വയം ഭാഷണം നടത്തുന്നത്.
  • കേൾക്കാൻ കഴിയുന്ന ഒന്നാണ് സ്വയം ഭാഷണം; മന്ത്രിക്കപ്പെടുന്ന ഒന്നല്ല.

 

സാമൂഹീകൃതം:

  • അന്യരെ വിമർശിച്ച് കൊണ്ട്, അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഭാഷണത്തെയാണ്, സാമൂഹീകൃതം എന്നഭിപ്രായപ്പെട്ടത്. 
  • അപേക്ഷിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ഉത്തരം പറയുക, ആജ്ഞാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 
  • സ്വയം ഭാഷ അസ്ഥമിച്ചതിന് ശേഷം, സാമൂഹിക ഭാഷണം രൂപപ്പെടുന്നു.
  • ഇവിടെ ശ്രോതാവിനോടാണ് സംസാരിക്കുന്നത്.

Related Questions:

Which of the following is called method of exposition?
ഡിസ്പ്രാക്സിയ എന്നാൽ :
Individual attention is important in the teaching-learning process because

food ,water, clothing ,and sleeping belongs to which part of hierarchy of needs

  1. Self esteem
  2. Safety and security
  3. Physiological needs
  4. Love and belonging
    Theory of achievement motivation was given by whom