താഴെപ്പറയുന്നവയിൽ ബ്രൗസർ അല്ലാത്തത് ഏതാണ് ?
Aഇന്റർനെറ്റ് എക്സ്പ്ലോറർ
Bയൂട്യൂബ്
Cനെറ്റ് സ്കേപ്പ് നാവിഗേറ്റർ
Dഗൂഗിൾ ക്രോം
Answer:
B. യൂട്യൂബ്
Read Explanation:
വെബ് ബ്രൌസർ
- ഒരു വെബ് താളിലോ, വെബ്സൈറ്റിലോ, വേൾഡ് വൈഡ് വെബിലോ ഇൻട്രാനെറ്റിലോ ഉള്ള വാക്ക്, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ പ്രയോഗം (ആപ്ലിക്കേഷൻ) ആണ് വെബ് ബ്രൌസർ അഥവാ പര്യയനി.
- ഇൻറർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, നെറ്റ് സ്കേപ്പ് നാവിഗേറ്റർ, ഓപ്പറ, മോസില്ല, എപിക് എന്നിവയാണ് പ്രധാനപ്പെട്ട ചില വെബ് പര്യയനികൾ.
യൂട്യൂബ്
- ഗൂഗിൾ ഉടമസ്ഥതയിലുള്ള ഇൻറർനെറ്റ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റാണ് യൂട്യൂബ്.
- ഈ സംവിധാനത്തിലൂടെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വീഡിയോ ഖണ്ഡങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാൻ കഴിയുന്നു.
- 2005 ഫെബ്രുവരിയിൽ പേപ്പാൽ എന്ന ഇ-വ്യാപാര കമ്പനിയിൽ ജോലി ചെയ്തിരുന്ന എതാനും പേർ ചേർന്നാണു യൂട്യൂബിനു രൂപം കൊടുത്തത്.