Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ മലയാള മനോരമ പത്രത്തിന്റെ ആപ്തവാക്യം ഏതാണ്?

Aസത്യം സമത്വം സ്വാതന്ത്ര്യം

Bധർമോസ്മത്  കുലദൈവതം

Cഅറിവാണ് മോചനം

Dഇവയൊന്നുമല്ല

Answer:

B. ധർമോസ്മത്  കുലദൈവതം

Read Explanation:

മലയാള മനോരമ 

  • സ്ഥാപകന്‍ - കണ്ടത്തില്‍ മാമന്‍ മാപ്പിള 
  • 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.
  • കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു 'മലയാള മനോരമ' എന്ന  പേര്‌ നിർദ്ദേശിച്ചത്‌.
  • രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ മുദ്രയായി ഉപയോഗിക്കുവാൻ അനുമതി നൽകിയത് : ശ്രീമൂലം തിരുനാൾ 
  • ആപ്തവാക്യം : 'ധർമോസ്മത്  കുലദൈവതം'
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്രാദേശിക ദിനപത്രം
  • നസ്റാണി ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രം.
  • 2013-ല്‍ 125 വാര്‍ഷികം ആഘോഷിച്ച മലയാളപത്രം 

 


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്.

2.പിടിയരി സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹമാണ്.

3.ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു.

4.വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി

സി. കേശവൻ ജനിച്ച മയ്യനാട് ഏത് ജില്ലയിലാണ്?
ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകൻ :
'സാധു ജന പരിപാലന സംഘം' സ്ഥാപിച്ചതാര് ?
1709 -ൽ ആദ്യത്തെ ഡെർബി _____ കണ്ടുപിടിച്ചു. ?