App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ വിളയുടെ ഉൽപാദനത്തിലാണ് സംസ്ഥാനടിസ്ഥാനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്?

Aകാപ്പി

Bകരിമ്പ്

Cതേയില

Dപരുത്തി

Answer:

A. കാപ്പി

Read Explanation:

കാപ്പി

  • നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന നാണ്യവിളകളില്‍ ഒന്നാണ് കാപ്പി.

  • കാപ്പിച്ചെടിയുടെ ജന്മഭൂമി അറേബ്യയാണ്.

  • 1695-ല്‍ ഇന്ത്യയിലാദ്യമായി കാപ്പിക്കൃഷി ആരംഭിച്ചു.

  • 70 രാജ്യങ്ങളില്‍ മാത്രമേ കാപ്പി ഉത്പാദിപ്പിക്കുന്നുള്ളുവെങ്കിലും ഏതാണ്ട് 125 രാജ്യങ്ങളിലെ ജനങ്ങള്‍ ഒരു പാനീയമായി കാപ്പി ഉപയോഗിച്ചുവരുന്നു. ബ്രസീല്‍, അംഗോള, ഇന്ത്യ, ഇന്‍ഡോനേഷ്യ, കെനിയ, മെക്സിക്കോ, ഉഗാണ്ട, ശ്രീലങ്ക എന്നിവയാണ് ലോകത്തെ പ്രധാന കാപ്പി ഉത്പാദകരാജ്യങ്ങള്‍.

  • ലോകത്തിലെ മൊത്തം കാപ്പിയുത്പാദനത്തിന്റെ വെറും 2 ശ.മാ.മാണ് ഇന്ത്യയുടെ സംഭാവന. കാപ്പിയുടെ കയറ്റുമതിയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. ഇന്ത്യയില്‍ കര്‍ണാടകം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വന്‍തോതില്‍ കാപ്പി കൃഷി ചെയ്യുന്നത്. കുറഞ്ഞ താപനിലയും ധാരാളം ജൈവാംശമടങ്ങിയ ലോംമണ്ണും കാപ്പിക്കൃഷിക്ക് അനുപേക്ഷണീയമാണ്.


Related Questions:

കേരളത്തിൽ റേഷനിങ് സമ്പ്രദായം നിലവിൽ വന്ന വർഷം ഏതാണ് ?
മിഡ് ഡേ മീൽ പദ്ധതി പ്രകാരം കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ?
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏതാണ് ?
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിപണിയിൽ ഇറക്കുന്ന പുതിയ ബ്രാൻഡഡ് അരി ഏത് ?
റേഷൻ കാർഡ് സംബന്ധിച്ചുള്ള തെറ്റുകളും പരാതികളും പരിഹാരത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?