Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശിശു വികസനത്തെ സഹായിക്കാത്ത ഘടകം ?

Aപഠനം

Bപാരമ്പര്യം

Cശിക്ഷ

Dപരിപക്വനം

Answer:

C. ശിക്ഷ

Read Explanation:

വികാസം (Development)

  • ഗുണത്തിലുള്ള വർദ്ധനവിനെയാണ് വികാസം (Development) എന്ന് പറയുന്നത്.
  • വികാസം എന്നത് വളർച്ചയോടൊപ്പം, പരിസ്ഥിതിയുടെ സ്വാധീനം വഴി, വ്യവഹാരത്തിൽ വന്നു ചേരുന്ന മാറ്റങ്ങളെ കുറിക്കുന്നു.

വികാസ തത്ത്വങ്ങൾ (Principles of Development)

  1. വികാസം അനുസ്യൂതമാണ്.
  2. വികാസം ക്രമീകൃതമാണ്.
  3. വികാസം സഞ്ചിതസ്വഭാവത്തോടുകൂടിയ താണ്.
  4. വികാസം സ്ഥൂലത്തിൽ നിന്ന് ആരംഭിച്ച് സൂക്ഷ്മത്തിലേക്ക് കടക്കുന്നു. അല്ലെങ്കിൽ വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു.
  5. വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരിക്കുന്നു.
  6. വികാസം പരിപക്വനത്തെയും പഠനത്തെയും ആശ്രയിച്ചിരിക്കുന്നു.
  7. വികാസം വ്യത്യസ്ത ശരീരഭാഗങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ നടക്കുന്നു.
  8. വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
  9. വികാസം പ്രവചനീയമായമാണ്.
  10. വികാസത്തിൻ്റെ  ഗതിയിൽ വ്യക്തിവ്യത്യാസമുണ്ടായിരിക്കും.
  11. വികാസത്തിൽ ചില നിർണായകഘട്ടങ്ങൾ ഉണ്ട്.

Related Questions:

വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥ്യങ്ങളോട് മാനസികാവശങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥയാണ് :
ശിശു വളരുമ്പോൾ വിവിധ ശാരീരികാവയവങ്ങളുടെ വലിപ്പത്തിന്റെ അനുപാതത്തിൽ ?
ഭാഷാ വികസനത്തിൽ കൂജന ഘട്ടത്തിന്റെ പ്രായം ?
ജനനാന്തര വികാസ ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു ?
വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും പ്രകടിപ്പിക്കുന്നതും കായികപ്രവർത്തനങ്ങളിലൂടെയാണ് - ഇത് ബ്രൂണറുടെ ഏത് വികസന ഘട്ടവുമായി ബന്ധപ്പെടത്താണ് ?