App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിച്ച ഗ്രന്ഥം ഏതാണ് ?

Aഅരുൾ നൂൽ

Bആദിഭാഷ

Cവേദാധികാര നിരൂപണം

Dനവമഞ്ജരി

Answer:

D. നവമഞ്ജരി

Read Explanation:

ശ്രീ നാരായണ ഗുരു:

  • കേരള നവോത്ഥാനത്തിൻ്റെ പിതാവ് എന്നാറിയപ്പെടുന്ന നവോത്ഥാന നായകനാണ് ശ്രീ നാരായണ ഗുരു

  • “നാണുവാശാൻ” എന്നറിയപ്പെട്ട നവോത്ഥാന നായകൻ : ശ്രീ നാരായണ ഗുരു

  • ജനനം : 1856 ഓഗസ്റ്റ് 20

  • ജന്മസ്ഥലം : ചെമ്പഴന്തി, തിരുവനന്തപുരം

  • ജന്മഗൃഹം : വയൽവാരം വീട്

  • കുട്ടിക്കാലത്തെ പേര് : നാരായണൻ

  • പിതാവ് : മാടൻ ആശാൻ

  • മാതാവ് : കുട്ടിയമ്മ

ശ്രീ നാരായണ ഗുരുവിൻ്റെ പ്രധാന രചനകൾ:

  • ശ്രീ നാരായണ ഗുരുവിൻ്റെ ആദ്യ രചനയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

  • “അവനവനാത്മ സുഖത്തിനാചരിക്കുന്നവ യപരന് സുഖത്തിനായ് വരേണം” എന്ന വരികൾ ഉള്ള ഗുരുദേവകൃതി : ആത്മോപദേശശതകം

  • ശ്രീ നാരായണ ഗുരു ആത്മോപദേശ ശതകം രചിച്ച വർഷം : 1897

 

ദൈവദശകം:

  • ഗുരുവിൻ്റെ  ദൈവദശകം ആണ് മുപ്പതിനായിരത്തിൽ പരം ആളുകൾ 10 കിലോമീറ്റർ നീളമുള്ള കടലാസിൽ ഒരേ രൂപത്തിൽ ആവർത്തിച്ചെഴുതി യുഎൻ സെക്രട്ടറി ജനറലിനു സമർപ്പിച്ചത്. 

  • ശ്രീ നാരായണ ഗുരു ദൈവദശകം രചിച്ച വർഷം : 1914

  • 2014 നൂറു വർഷം ആഘോഷിച്ച ഗുരുവിനെ കൃതി : ദൈവദശകം

  • ശ്രീനാരായണ ഗുരുവിൻ്റെ ആദ്യ കൃതി ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് സമർപ്പിച്ചത് : ചട്ടമ്പിസ്വാമികൾക്ക്

  • ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികളെ പ്രകീർത്തിച്ചെഴുതിയ കൃതി  : നവമഞ്ജരി. (PSC ഉത്തര സൂചിക പ്രകാരം)

  • ചട്ടമ്പിസ്വാമികളുടെ സമാധിയെ തുടർന്ന് ശ്രീനാരായണ ഗുരു എട്ടുവരി സംസ്കൃത ശ്ലോകം രചിച്ചിട്ടുണ്ട് : സമാധി ശ്ലോകം

  • അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ യുമായി ബന്ധപ്പെട്ട ഗുരു രചിച്ച കൃതി : ശിവശതകം

  • ശാരദയെ (സരസ്വതി) സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു രചിച്ച കവിത : ജനനീ നവരത്നമഞ്ജരി

  • “ദൈവോപനിഷത്ത്” എന്നറിയപ്പെടുന്ന കൃതി : ദൈവദശകം

  • “ഒരു ജാതി, ഒരു ദൈവം, ഒരു മതം മനുഷ്യന്” ഈ വരികളുള്ള ഗുരുദേവകൃതി : ജാതിമീമാംസ

  • ശ്രീനാരായണഗുരു രചിച്ച മിസ്റ്റിക് കവിത : കുണ്ഡലിനിപാട്ട്

  • തനിക്ക് ജന്മം തന്നതിന് അമ്മയോട് നന്ദി പറയുന്നത് രൂപത്തിൽ രചിച്ച കൃതി : പിണ്ഡനന്ദി

  • അന്താദിപ്രാസത്തിലുള്ള ഗുരുദേവകൃതി : ചിജ്ജഡചിന്തനം, ശിവസ്തവം

  • ശ്രീനാരായണഗുരു മൊഴിമാറ്റം നടത്തിയ തമിഴ് ഗ്രന്ഥം : തിരുകുറൽ

          (തിരുകുറൽ രചിച്ചത് : തിരുവള്ളുവർ) 

  • അരുൾ നൂൽ - വൈകുണ്ഠ സ്വാമികൾ

  • ആദിഭാഷ, വേദാധികാര നിരൂപണം - ചട്ടമ്പിസ്വാമികള്‍


Related Questions:

The book ‘Moksha Pradeepam' is authored by ?
പശ്ചിമോദയം പ്രസിദ്ധീകരിച്ചിരുന്നത് എവിടെ നിന്ന് ?
Who wrote to Gandhiji, "To walk through the public road is one that even dogs and pigs enjoy everywhere without having to offer any sathyagraha at all?
The first editor of the news paper swadesahabhimani :

വി.ടി വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ജനനം മേഴത്തൂർ ഗ്രാമത്തിൽ (പൊന്നാനി താലൂക്കിൽ) ആണ്.
  2. അച്ഛൻ തുപ്പൻ ഭട്ടതിരി ആണ്.
  3. ആദ്യകാലങ്ങളിൽ ശാന്തിക്കാരൻ ആയിട്ടായിരുന്നു വീട്ടി ഭട്ടത്തിരിപ്പാട് ജോലി ചെയ്തിരുന്നത്.