App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി അല്ലാത്തത് ഏതാണ്?

Aദൈവദശകം

Bപ്രാചീന മലയാളം

Cആത്മോപദേശ ശതകം

Dദർശനമാല

Answer:

B. പ്രാചീന മലയാളം

Read Explanation:

പ്രാചീന മലയാളം:

  • പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം : പ്രാചീനമലയാളം. 
  • പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി : പ്രാചീനമലയാളം. 
  • ചട്ടമ്പിസ്വാമിയുടെ ഏറ്റവും വലിയ കൃതി : പ്രാചീനമലയാളം. 

ചട്ടമ്പിസ്വാമിയുടെ മറ്റ് പ്രധാന കൃതികൾ 

  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം

Related Questions:

'കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?
Who introduced Pantibhojan for the first time in Travancore?

ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റിനെപ്പറ്റി താഴെ പറയുന്നവയിൽ ഏതാണ് ശരിയായിട്ടുള്ളത് ?

i. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു പട്ടം എ. താണുപിള്ള.

ii. കേരളത്തിൽ ഉത്തരവാദിത്വമുള്ള ഗവൺമെന്റ് രൂപീകരണത്തിനായുള്ള സമരങ്ങളെപ്പറ്റിഎഴുതിയിട്ടുള്ള പുസ്തകം ആണ് ധർമ്മരാജ്യം.

iii. അക്കാമ്മ ചെറിയാന്റെ പേര് ഉത്തരവാദിത്വമുള്ള കേരളാ ഗവൺമെന്റുമായി ബന്ധപ്പെട്ടുകിടക്കുന്നു.

iv. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഗാനം രചിച്ചത് ആർ. സുഗതൻ ആണ്.

ആരെയാണ് കൊച്ചി മഹാരാജാവ് കവിതിലകം പട്ടം നൽകി കൊണ്ട് ആദരിച്ചത് ?
ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?