Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സംസ്ഥാന ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
  2. പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് സേനയ്ക്ക് കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് "കേരള സിവിൽ ഡിഫൻസ്"
  3. സംസ്ഥാന ദുരന്തനിവാരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻറ് ഡിസാസ്റ്റർ മാനേജ്‌മെൻറ് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്.

    Aഒന്നും മൂന്നും ശരി

    Bഒന്നും രണ്ടും ശരി

    Cരണ്ടും മൂന്നും ശരി

    Dരണ്ടും, മൂന്നും ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് സേനയ്ക്ക് കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ്സം-സ്ഥാന ദുരന്ത നിവാരണ സേന (SDRF)-


    Related Questions:

    കേരളത്തിലെ സന്നദ്ധസേനയെ (Volunteer Force) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത്?

    i. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 2020 ജനുവരി 1-നാണ് ഇത് രൂപീകരിച്ചത്.
    ii. ജനസംഖ്യയെ അടിസ്ഥാനമാക്കി ഓരോ 100 പേർക്കും 1 സന്നദ്ധപ്രവർത്തകൻ എന്ന തത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
    iii. 18-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇതിൽ അംഗമാകാൻ കഴിയൂ.
    iv. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇത് സഹായിക്കുന്നു.
    v. കേരള സംസ്ഥാന ദുരന്ത നിവാരണ സേന (KSDRF) മാത്രമാണ് ഇതിന് പരിശീലനം നൽകുന്നത്.

    കേരള സർക്കാരിന്റെ 2010-ലെ ദുരന്ത നിവാരണ നയം അനുസരിച്ച് ദുരന്തങ്ങളുടെ വർഗ്ഗീകരണത്തെ സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
    i. ജല-കാലാവസ്ഥാ ദുരന്തങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ് എന്നിവ ഉൾപ്പെടുന്നു.
    ii. ഭൗമശാസ്ത്രപരമായ ദുരന്തങ്ങളിൽ ഉരുൾപൊട്ടലും സുനാമിയും ഉൾപ്പെടുന്നു.
    iii. ജൈവപരമായ ദുരന്തങ്ങളിൽ പകർച്ചവ്യാധികളും കീടങ്ങളുടെ ആക്രമണവും ഉൾപ്പെടുന്നു.
    iv. മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ വ്യാവസായിക അപകടങ്ങൾ മാത്രം ഉൾപ്പെടുന്നു.
    v. രാസ, വ്യാവസായിക, ആണവ ദുരന്തങ്ങൾ ഒരൊറ്റ വിഭാഗത്തിന് കീഴിലാണ് വർഗ്ഗീകരിച്ചിരിക്കുന്നത്.

    മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെ പ്രസ്താവനകളാണ് ശരി?

    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിനെ (NIDM) സംബന്ധിച്ച് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ്?
    i. NIDM 2004 ഓഗസ്റ്റ് 11-ന് ഉദ്ഘാടനം ചെയ്തു.
    ii. നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് 1995-ൽ സ്ഥാപിതമായി.
    iii. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് NIDM പ്രവർത്തിക്കുന്നത്.
    iv. 2005-ലെ ദുരന്ത നിവാരണ നിയമത്തിലെ 42-ാം വകുപ്പാണ് NIDM-നെ നിയന്ത്രിക്കുന്നത്.
    v. ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്തം NIDM-നാണ്.

    കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം ?
    2025 മെയിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കപ്പൽ അപകടം ?