Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സർഗ്ഗാത്മകത വളർത്താൻ അനുയോജ്യമല്ലാത്ത പ്രവർത്തി ഏത് ?

Aഗതാനുഗതികത്വം യാന്ത്രികവും ഒഴിവാക്കുക

Bനിർഭയമായി സംശയങ്ങൾ ചോദിക്കാൻ സ്വാതന്ത്ര്യം നൽകുക

Cപലവിധത്തിലുള്ള പരിഹാരനിർദ്ദേശങ്ങൾ ആരായുക

Dമാതൃകകൾ നൽകുകയും ഔപചാരിക അന്തരീക്ഷം നിലനിർത്തുകയും ചെയ്യുക

Answer:

D. മാതൃകകൾ നൽകുകയും ഔപചാരിക അന്തരീക്ഷം നിലനിർത്തുകയും ചെയ്യുക

Read Explanation:

സർഗ്ഗാത്മകത (Creativity)

പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ  വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത.

 

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം
  • ജന്മസിദ്ധം / ആർജ്ജിതം
  • ആത്മനിഷ്ടം 
  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)
  • വഴക്കം (Flexibility)
  • മൗലികത (Orginality)
  • വിപുലീകരണം (Elaboration)

സർഗാത്മകതയുടെ ഘട്ടങ്ങൾ

  1. സജ്ജീകരണം (Preparation)
  2. ഉദ്ഭവനം/അടയിരിക്കൽ (Incubation)
  3. പ്രകാശനം (Illumination)
  4. പുനഃപരിശോധന (Verification)

സർഗാത്മകതയുടെ മാപനം

  • മിനസോട്ട ടെസ്റ്റ് ഓഫ് ക്രീയേറ്റീവ് തിങ്കിങ്
  • ഗിൽഫോഡ് ഡൈവർജന്റ് തിങ്കിങ് ഇൻസ്ട്രമെന്റ്
  • വല്ലാഷ് ആൻഡ് കോഗൻ ക്രീയേറ്റീവ് ഇൻസ്ട്രമെന്റ്സ്
  • ടോറെൻസ് ടെസ്റ്റ് ഓഫ് ക്രീയേറ്റീവ്
  • ബേക്കർ മെഥിസ് ടെസ്റ്റ് ഓഫ് ക്രിയേറ്റീവ് തിങ്കിങ്

Related Questions:

ദീർഘകാലം നിലനിൽക്കുന്നതും ആവശ്യ സന്ദർഭങ്ങളിൽ പ്രായോഗിക്കാൻ സാധിക്കു ന്നതുമായ മികച്ച പഠനം നടക്കുന്നത്
ടെർമിനൽ ഫീഡ്ബാക്ക് എന്നത് പഠനത്തെ സംബന്ധിച്ച പഠിതാവിന് നൽകുന്നത് ?
"IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം" എന്നത് ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ് :
പരീക്ഷയിൽ നല്ല വിജയം നേടിയ ഒരു കുട്ടിയും ഉയർന്ന നേട്ടം കൈവരിച്ച ഒരു അധ്യാപകനും ഒരുപോലെ പറയുന്നു, കഠിനാധ്വാനവും ഭാഗ്യവുമാണ് എല്ലാത്തിനും കാരണം . ഇതിനെ താങ്കൾ ഏത് സിദ്ധാന്തവുമായി ബന്ധപ്പെടുത്തും?
ചുവടെ തന്നിരിക്കുന്നവയിൽ മനോവിശ്ലേഷണ സിദ്ധാന്തത്തിൻ്റെ വക്താവ് ആര് ?