ഇ.എം.എസ് നമ്പൂതിരിപ്പാട്
‣ പൂർണ നാമം - ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്
‣ ജനനം -1909 ജൂൺ 13
‣ മരണം - 1998 മാർച്ച് 19
‣ ജന്മസ്ഥലം - പെരിന്തൽമണ്ണ
‣ കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു
‣ ബാലറ്റ് പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവാണ് ഇ.എം.എസ്
‣ മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തിയാണ് ഇ.എം.എസ്
‣ ഭരണഘടനയുടെ 356 ആം വകുപ്പ് അനുസരിച്ച് രാഷ്‌ട്രപതി പിരിച്ച് വിട്ട ആദ്യ മുഖ്യമന്ത്രിയാണ് ഇ.എം.എസ്
‣ ഇ.എം.എസിന്റെ പ്രധാന കൃതികളാണ് - ഗാന്ധിജി & ഗാന്ധിസം, ബർലിൻ ഡയറി, ജവഹർ ലാൽ നെഹ്‌റു, How I Become A Communist, കേരളം മലയാളികളുടെ മാതൃഭൂമി
‣ ഇ.എം.എസ് രചിച്ച ആത്മകഥാഗ്രന്ഥമാണ് ആത്മകഥ