App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ കേരളത്തിൽ നിന്നുള്ള ഏത് സ്ത്രീയാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി യിൽ അംഗമല്ലാത്തത് ?

Aദാക്ഷായണി വേലായുധൻ

Bഅമ്മു സ്വാമിനാഥൻ

Cഅക്കാമ്മ ചെറിയാൻ

Dആനി മസ്കറീൻ

Answer:

C. അക്കാമ്മ ചെറിയാൻ

Read Explanation:

ഭരണഘടനാ നിര്മാണസഭയിലെ മലയാളി സ്ത്രീകൾ

  1. അമ്മു സ്വാമിനാഥൻ
  2. ദാക്ഷായണി വേലായുധൻ
  3. ആനി മസ്കറീൻ

 

അക്കാമ്മ ചെറിയാൻ 

  • അക്കാമ്മ ചെറിയാൻ ഭരണഘടനാ നിര്മാണസഭയിലെ അംഗമായിരുന്നില്ല 
  • തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്നു 
  • അക്കമ്മ ചെറിയാൻ ജനിച്ചത് : 1909, ഫെബ്രുവരി 14
  • ജന്മസ്ഥലം : കാഞ്ഞിരപ്പള്ളി, കോട്ടയം 
  • അച്ഛൻ : തൊമ്മൻ ചെറിയാൻ
  • അമ്മ : അന്നാമ്മ
  • അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിലേക്ക് (ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം : 1947
  • അക്കാമ്മ ചെറിയാൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ്.  
  • അക്കമ്മ ചെറിയാൻ അന്തരിച്ച വർഷം : 1982, മേയ് 5
  • അക്കാമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം : വെള്ളയമ്പലം, തിരുവനന്തപുരം
  • ഇന്ത്യാ ഗവൺമെൻ്റ്  താമ്രപത്ര അവാർഡ് നൽകി അക്കാമ്മ ചെറിയാനെ ആദരിച്ചത് : 1972
  • രാജധാനി മാർച്ച്:

    • തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി അക്കാമ്മ ചെറിയാൻ നയിച്ച മാർച്ച് : രാജധാനി മാർച്ച്. 
    • രാജധാനി മാർച്ച് നടന്നത് : 1938, ഒക്ടോബർ 23
    • രാജധാനി മാർച്ച്‌ നടന്നത് : തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ
    • രാജധാനി മാർച്ച് തടഞ്ഞ് ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ : കേണൽ വാട്കിസ്
    • 1938 ഉത്തരവാദ ഭരണ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ. 
    • ഉത്തരവാദ ഭരണ പ്രക്ഷോഭം ആയി ബന്ധപ്പെട്ട അക്കാമ്മ ചെറിയാൻ രചിച്ച പുസ്തകം : 1114ൻ്റെ കഥ 

Related Questions:

ചേരുംപടി ചേർക്കുക 

ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ 

A) ദേശീയ പതാക  -  1) 1950 ജനുവരി 24 

B) ദേശീയ ഗാനം    - 2) 1950 ജനുവരി 26 

C) ദേശീയ മുദ്ര       -  3) 1947 ജൂലൈ 22

D) ദേശീയ ഗീതം  -   4) 1950 ജനുവരി 24 

റെഗുലേറ്റിംഗ് ആക്റ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക 1773

  1. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കമ്പനിയെ നിയന്ത്രിക്കുന്നതിനും വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ രണ്ടാമത്തെ നിയമമാണ് റെഗുലേറ്റിങ്ങ് ആക്ട് 1773
  2. റെഗുലേറ്റിങ്ങ് ആക്ട് 1773 പ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായി
  3. റെഗുലേറ്റിങ്ങ് ആക്ട് 1773 പ്രകാരമാണ് ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിതമായത്
    ഭരണഘടന നിർമ്മാണ സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
    ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധമില്ലാത്തതാർക്ക് ?
    The Constituent Assembly finally adopted the Objective Resolution moved by Nehru on