App Logo

No.1 PSC Learning App

1M+ Downloads
തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്

Aഏറെക്കാലത്തിനുശേഷം പഴയ കാലം ഓർമ്മിക്കുന്നത്

Bതിരഞ്ഞെടുപ്പിന് വേണ്ടിയുള്ള നോട്ടം

Cഅൽപാൽപമായി സൂചനകൾ നൽകുന്നത്

Dകാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നത്

Answer:

C. അൽപാൽപമായി സൂചനകൾ നൽകുന്നത്

Read Explanation:

ചില പ്രധാന ശൈലികൾ 

  • ശ്ലോകത്തിൽ കഴിക്കുക -ചുരുക്കിപ്പറയുക .
  • ഇന്ദുലേഖയില്ലെങ്കിൽ ദാസി -വിചാരിച്ചതു കിട്ടിയില്ലെങ്കിൽ കിട്ടിയതു കൊണ്ട് തൃപ്‌തിപ്പെടുക .
  • മുട്ടുശാന്തി -താത്ക്കാലിക പരിഹാരം .
  • ചൊട്ടയിലെ ശീലം ചുടലവരെ -ബാല്യകാല ശീലം മരണം വരെ നിൽക്കുക .
  • ആനവായിലമ്പഴങ്ങ -ചെറിയ നേട്ടം ,ധാരാളം വേണ്ടിടത്ത് അല്പമാത്രം .
  • കാക്കപ്പൊന്ന് -വിലകെട്ടവസ്‌തു .
  • ശവത്തിൽ കുത്തുക -അവശനെ ഉപദ്രവിക്കുക.
  • ഗതാനുഗതികന്യായം-അനുകരണശീലം .
  • കൂപമണ്ഡൂകം -അൽപജ്ഞൻ  ,ലോകപരിചയമില്ലാത്തവൻ .
  • ത്രിശങ്കു സ്വർഗ്ഗം -അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ .
  • വേലിതന്നെ വിളവു തിന്നുക -സൂക്ഷിപ്പുകാരൻ തന്നെ നശിപ്പിക്കുക .

Related Questions:

അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം ?
To be born with a silver spoon in the mouth എന്ന ശൈലിയുടെ വിവർത്തനം
'കാറ്റുള്ളപ്പോൾ തൂറ്റണം 'എന്ന് ചൊല്ലിന്റെ അർത്ഥം :
പ്രായോഗിക ജീവിതത്തിൽ നടക്കാത്ത കാര്യം എന്ന അർത്ഥത്തിൽ പറയുന്ന ചൊല്ല് ഏതാണ് ?
കൗശലം എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി താഴെ- പറയുന്നവയിൽ ഏതാണ് ?