തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം ?
A1946
B1949
C1952
D1956
Answer:
B. 1949
Read Explanation:
തിരുക്കൊച്ചി
- ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി.
- 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരുക്കൊച്ചി സംസ്ഥാനം രൂപം കൊണ്ടത്.
- തിരുക്കൊച്ചിയുടെ തലസ്ഥാനം തിരുവനന്തപുരം ആയിരുന്നു.
- തിരുക്കൊച്ചിയുടെ ആദ്യ രാജപ്രമുഖ് : ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ.
- തിരുക്കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി : പറവൂർ ടി കെ നാരായണപിള്ള
- തിരുക്കൊച്ചിയുടെ അവസാന മുഖ്യമന്ത്രി : പനമ്പള്ളി ഗോവിന്ദമേനോൻ