Challenger App

No.1 PSC Learning App

1M+ Downloads
'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏത് ?

Aവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

Bമലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Cനെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Dശ്രീവരാഹം ശ്രീ ലക്ഷ്മിവരാഹമൂർത്തി ക്ഷേത്രം

Answer:

C. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Read Explanation:

  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പട്ടണത്തിന്റെ ഹൃദയഭാഗത്ത് നെയ്യാറിന്റെ തെക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. 
  • രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ള ഉണ്ണിക്കണ്ണനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.
  • 'തിരുവനന്തപുരം ജില്ലയിലെ ഗുരുവായൂർ' എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ചരിത്രവും ഐതിഹ്യം സമ്മേളിച്ചുകിടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ്.
  •  തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈ ക്ഷേത്രത്തോടനുബന്ധിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 
  • ശത്രുക്കളിൽ നിന്നും സംരക്ഷിക്കപ്പെട്ടതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1755-ൽ ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

Related Questions:

ഭഗവദ്ഗീതയ്ക്ക് 'ജ്ഞാനേശ്വരി' എന്ന പേരിൽ വ്യാഖ്യാനം എഴുതിയത് ആരാണ് ?
ഉത്ഥാന - ഏകാദശീ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?
ഗോമയം, മണ്ണ് ,ചന്ദനം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം ?
രാവണപുത്രനായ മേഘനാഥനെ വധിക്കുവാൻ പുറപ്പെടുന്ന ഭാവാദി സങ്കല്പങ്ങളോടെ ശ്രീലക്ഷ്മണ സ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം ഏതാണ് ?