App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിന്റെ നെല്ലറ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ് ?

Aനാഞ്ചിനാട്

Bകുറുമ്പനാട്

Cകുട്ടനാട്

Dമാടക്കത്തറ

Answer:

A. നാഞ്ചിനാട്

Read Explanation:

നാഞ്ചിനാട്

  • കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കല്‍ക്കുളം താലൂക്കിന്റെ തെക്കുഭാഗവും ഉള്‍പ്പെടുന്ന പ്രദേശം.
  • നാഞ്ചിനാട് എന്ന പദത്തിന്റെ അര്‍ഥം 'കലപ്പകളുടെ നാട്' (Land of the ploughs) എന്നാണ്.
  • എ.ഡി. 140-ല്‍ 'ടോളമി' എന്ന ഗ്രീക്കു ഭൗമപര്യവേക്ഷകന്‍ നാഞ്ചിനാട്ടിനെ 'ആയ് രാജ്യം' (Aioi or Ay) എന്ന് വിളിച്ചിരുന്നു.
  • 1949 വരെ തിരുവിതാംകൂറിന്റെയും 1949 മുതല്‍ 1956 വരെ തിരു-കൊച്ചിയുടെയും ഭാഗമായിരുന്ന ഈ സ്ഥലം 1956 മുതല്‍ തമിഴ്നാടിൻ്റെ ഭാഗമായി
  • തിരുവിതാംകൂറിലെ വലിയൊരു നെല്ലുത്പാദന കേന്ദ്രമായിരുന്ന ഇവിടം 'തിരുവിതാംകൂറിലെ നെല്ലറ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
  • ദീര്‍ഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ചോളരാജ്യം, പാണ്ഡ്യരാജ്യം, വിജയനഗരരാജ്യം, ആര്‍ക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഭാഗമായിരുന്നു.
  • പതിമൂന്നാം നൂറ്റാണ്ടില്‍ നാഞ്ചിക്കുറവന്‍ എന്ന ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്രരാഷ്ട്രമായും നിലനിര്‍ത്തിയിരുന്നു.

 


Related Questions:

തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദിവാൻ ആയിരുന്ന ബ്രിട്ടീഷുകാരൻ ആരാണ്?
ഹജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി ആര്?

റാണി ഗൗരി പാർവതി ഭായ് മായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തിരുവിതാംകൂറിലെ ആദ്യമുഴുവൻ സമയ റീജന്റ് .
  2. സർക്കാർ മേഖലയിലെ നിർമ്മാണ പ്രവർത്തങ്ങളിൽ വേതനമില്ലാതെ  തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ ഏർപ്പെടുത്തുന്ന  സമ്പ്രദായം അവസാനിപ്പിച്ചു. 
  3. ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിച്ചുകൊണ്ട്  പാർവ്വതിപുത്തനാറിന്റെ നിർമ്മാണം പൂർത്തീകരിച്ചു. 
  4. അടിയറപണം  എന്ന സമ്പ്രദായം നിർത്തലാക്കി.
  5. ജാതിയുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ നികുതികളും നിർത്തലാക്കി. 
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?
കുണ്ടറ വിളംബരം ബന്ധപ്പെട്ടിരിക്കുന്നത് :