App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കുന്നതിനുള്ള അവകാശം ലഭിച്ച വർഷം :

A1841

B1869

C1859

D1861

Answer:

C. 1859

Read Explanation:

19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറുമറക്കുന്നതിനും മേൽമുണ്ടു ധരിക്കുന്നതിനും വേണ്ടി നടത്തിയ സമരത്തെയാണ് മേൽശീലകലാപം (മാറുമറക്കൽ സമരം) എന്നു പറയുന്നത്. മിഷനറിമാരുടെ പ്രവർത്തനഫലമായി വിദ്യാഭ്യാസം ലഭിച്ച് ചാന്നാർ സ്ത്രീകൾക്ക് മാറുമറക്കേണ്ടത് ആവശ്യമാണ് എന്നു തോന്നിത്തുടങ്ങി. തൊട്ടടുത്ത തിരുനൽലിയിലെ സ്ത്രീകൾ ബ്ലൗസുപയോഗിച്ചിരുന്നത് ഇവർക്ക് മറ്റൊരു പ്രേരണയായി. അങ്ങനെ ഇവർ ബ്ലൗസ്സും മേൽമുണ്ടും ഉപയോഗിക്കാൻ തുടങ്ങിയതോടെ സവർണ്ണജാതിക്കാർ അതിനെ എതിർത്തു. ഇത് ഒരു കലാപത്തിലേക്കു നയിച്ചു. 1822ൽ തുടങ്ങിയ കലാപം 1859ൽ തിരുവിതാംകൂർ രാജാവ് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ചാന്നാർ സ്ത്രീകൾക്ക് അനുവദിച്ചു നൽകുന്നതു വരെ നീണ്ടു.[1]


Related Questions:

ഏത് രാജ്യത്തിൽ നിന്നുമാണ് മമ്പുറം തങ്ങൾ കേരളത്തിലേക്ക് വന്നത് ?
ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?
Who wrote the book Sivayoga Rahasyam ?
Which among the following is considered as the biggest gathering of Christians in Asia?
സോഷ്യലിസം- സിദ്ധാന്തവും പ്രയോഗവും ആരുടെ കൃതിയാണ്?