App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ ആരാണ് ?

Aഅവിട്ടം തിരുന്നാൾ ബാലരാമവർമ്മ

Bകാർത്തിക തിരുന്നാൾ രാമവർമ്മ

Cസ്വാതി തിരുന്നാൾ

Dആയില്യം തിരുന്നാൾ രാമവർമ്മ

Answer:

B. കാർത്തിക തിരുന്നാൾ രാമവർമ്മ

Read Explanation:

  • തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ കാർത്തികതിരുനാൾ രാമവർമ്മയാണ്.
  • 1758 മുതൽ 1798 വരെയുള്ള 40 വർഷം ആണ് കാർത്തികതിരുനാൾ രാമവർമ്മ തിരുവിതാംകൂർ മഹാരാജാവായിരുന്നത്.
  • തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയത് കാർത്തികതിരുനാൾ ആയിരുന്നു.
  • ടിപ്പുവിന്റെ ആക്രമണക്കാലത്ത് മലബാറിൽ നിന്നും പലായനം ചെയ്‌ത ജനങ്ങൾക്ക് അഭയം നൽകിയതിനാൽ കാര്‍ത്തിക തിരുനാളിന് ലഭിച്ച പേരാണ് 'ധർമ്മരാജ'

Related Questions:

കർണ്ണാടക സംഗീതത്തിലും വീണവായനയിലും തല്പരനായിരുന്ന തിരുവിതാംകൂർ രാജാവ് ആര്?
ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആര് ?
ഗർഭശ്രീമാൻ എന്നറിയപ്പെടുന്ന തിരുവതാംകൂർ ഭരണാധികാരി ആരാണ് ?
കേരള ചരിത്രത്തിൽ 'ചോരയുടെയും ഇരുമ്പിൻ്റെയും നയം' എന്ന് വിശേഷിക്കപ്പെടുന്ന ഭരണനയം ആരുടേതാണ് ?
സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റ വർഷമേത്?