Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ ആരാണ് ?

Aഅവിട്ടം തിരുന്നാൾ ബാലരാമവർമ്മ

Bകാർത്തിക തിരുന്നാൾ രാമവർമ്മ

Cസ്വാതി തിരുന്നാൾ

Dആയില്യം തിരുന്നാൾ രാമവർമ്മ

Answer:

B. കാർത്തിക തിരുന്നാൾ രാമവർമ്മ

Read Explanation:

  • തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ കാർത്തികതിരുനാൾ രാമവർമ്മയാണ്.
  • 1758 മുതൽ 1798 വരെയുള്ള 40 വർഷം ആണ് കാർത്തികതിരുനാൾ രാമവർമ്മ തിരുവിതാംകൂർ മഹാരാജാവായിരുന്നത്.
  • തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയത് കാർത്തികതിരുനാൾ ആയിരുന്നു.
  • ടിപ്പുവിന്റെ ആക്രമണക്കാലത്ത് മലബാറിൽ നിന്നും പലായനം ചെയ്‌ത ജനങ്ങൾക്ക് അഭയം നൽകിയതിനാൽ കാര്‍ത്തിക തിരുനാളിന് ലഭിച്ച പേരാണ് 'ധർമ്മരാജ'

Related Questions:

ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ച ഭരണാധികാരി ആര് ?
The Punalur suspension bridge was established during the reign of Ayilyam Thirunal in the year of?
തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?

Identify the Travancore ruler by considering the following statements:

1.Thiruvananthapuram Engineering College , Sree Chitra Art gallery etc were formed during his period.

2.He established a public service commission in Travancore.

3.A State transport service was formed during his reign.

തന്നിരിക്കുന്ന പ്രസ്താവനകളിൽ റാണി സേതു ലക്ഷ്മിഭായിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി
  2. ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി
  3. തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി
  4. ഉദയഗിരി കോട്ട പുതുക്കി പണിത ഭരണാധികാരി