Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?

Aറാണി ഗൗരി ലക്ഷ്മി ഭായി

Bഅവിട്ടം തിരുനാൾ

Cചിത്തിര തിരുനാൾ

Dറാണി ഗൗരി പാർവ്വതി ഭായ്

Answer:

A. റാണി ഗൗരി ലക്ഷ്മി ഭായി

Read Explanation:

റാണി ഗൗരി ലക്ഷ്മി ഭായി

  • ഭരണകാലഘട്ടം : 1810-1815
  • തിരുവിതാംകൂറിലെ ആദ്യ റീജൻ്റും ആദ്യ വനിതാ ഭരണാധികാരിയും.
  • ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണ് റാണി ഗൗരി ലക്ഷ്മി ഭായി.
  • ബ്രിട്ടീഷ്‌  - ഇന്ത്യന്‍ മാതൃകയിലാണ് റാണി ഭരണം നടത്തിയത്.

  • 1812ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി.
  • അടിമക്കച്ചവടം നിർത്തലാക്കുമ്പോൾ തിരുവിതാംകർ ദിവാൻ : കേണൽ മൺറോ

  • റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ് ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്.

  • 1811ൽ ജില്ലാ കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
  • 1814ൽ  അപ്പീൽ കോടതി സ്ഥാപിതമായതും റാണിയുടെ കാലത്താണ്.

  • വാക്‌സിനേഷൻ, അലോപ്പതി ചികിത്സാരീതി തുടങ്ങിയ പാശ്ചാത്യ ചികിത്സാ രീതികൾ റാണിയുടെ കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ചു.
  • തിരുവിതാംകുറില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കംകുറിച്ചതും റാണിയുടെ കാലത്താണ്.

Related Questions:

തിരുവിതാംകൂറിൽ അടിമ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി
ഭരതമുനിയുടെ നാട്യശാസ്ത്രം ആധാരമാക്കി 'ബാലരാമ ഭാരതം ' എന്ന കൃതി രചിച്ചത് ആരാണ് ?
തിരുവിതാംകൂർ കലാപത്തിന്റെ 'മാഗ്നാകാർട്ട' എന്ന് വാഴ്ത്തപ്പെട്ട വിളംബരം തിരിച്ചറിയുക.
തിരുവനന്തപുരത്ത് സംസ്‌കൃത കോളേജ്, ആയുർവേദ കോളേജ്, വനിതാ കോളേജ് എന്നിവ ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത് ആരുടെ കാലത്താണ് ?