App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് കീഴിലായത് ആരുടെ ഭരണ കാലത്തായിരുന്നു ?

Aകാർത്തിക തിരുനാൾ

Bഅവിട്ടം തിരുനാൾ

Cആയില്യം തിരുനാൾ

Dശ്രീമൂലം തിരുനാൾ

Answer:

B. അവിട്ടം തിരുനാൾ

Read Explanation:

അവിട്ടം തിരുനാൾ ബാലരാമവർമ്മ

  • അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലഘട്ടം - 1798 -1810
  • തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് - അവിട്ടം തിരുനാൾ ബാലരാമവർമ്മ

  • അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ബ്രിട്ടീഷുകാർക്ക് കൊച്ചി നാട്ടുരാജ്യത്തിലും തിരുവിതാംകൂർ നാട്ടുരാജ്യത്തിലും റസിഡന്റ് പദവി ലഭിച്ചത്.
  • കേണല്‍ മെക്കാളെയായിരുന്നു തിരുവിതാംകൂറിൽ റസിഡന്റ് പദവി ലഭിച്ച ആദ്യ വ്യക്തി.
  • മേൽക്കോയ്മ അംഗീകരിച്ച നാട്ടുരാജ്യങ്ങളിലേക്ക് ഭരണകാര്യങ്ങളുടെ മേൽനോട്ടത്തിന് നിയോഗിക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് റസിഡന്റ്.

അവിട്ടം തിരുനാൾ ബാലരാമവർമ്മയും വേലുത്തമ്പി ദളവയും

  • അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ - വേലുത്തമ്പി ദളവ.
  • ബാലരാമവര്‍മ്മയുടെ കാലഘട്ടത്തിൽ രാജ്യഭരണത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചിരുന്നത് ജയന്തൻ ശങ്കരൻ നമ്പൂതിരിയും ശങ്കരനാരായണൻ ചെട്ടിയും മാത്തുത്തരകനും ആയിരുന്നു.
  • ഇവരുടെ അഴിമതിക്കെതിരെ ജനകീയപ്രക്ഷോഭം നയിച്ചുകൊണ്ടാണ് വേലുത്തമ്പി തിരുവിതാംകൂറിലെ ദളവയാകുന്നത്. 
  • വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം - 1802 .
  • ബാലരാമവർമയുടെ കാലത്താണ് വേലുത്തമ്പി ദളവ കൊല്ലത്ത് ഹജൂർ കച്ചേരി, തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതി എന്നിവ സ്ഥാപിച്ചത്. 
  • 1809 ജനുവരി 11ന് വേലുത്തമ്പി കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി.
  • കുണ്ടറ വിളംബരാനന്തരം നടന്ന കൊല്ലം യുദ്ധത്തിൽ കമ്പനി സൈന്യം വേലുത്തമ്പി ദളവയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • രാജാവ് ഇംഗ്ലീഷുകാരുമായി സന്ധിചെയ്തു.
  • വേലുത്തമ്പിയെ ദളവാസ്ഥാനത്തു നിന്ന് നീക്കം ചെയ്‌ത്‌ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.
  • പുതിയ ദളവയായി ഉമ്മിണിത്തമ്പി സ്ഥാനമേറ്റു.
  • അദ്ദേഹം വേലുത്തമ്പിയെ തടവിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.
  • 1809 ഏപ്രിലിൽ പത്തനംതിട്ടയിലെ മണ്ണടിയിലെ ക്ഷേത്രത്തിൽവെച്ച് വേലുത്തമ്പി ആത്മഹത്യ ചെയ്തു.

  • തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലാവുന്നത് ബാലരാമവർമ്മയുടെ കാലത്താണ്.
  • 1810ൽ ബാലരാമവർമ്മ നാടുനീങ്ങി

Related Questions:

കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ചതാര്?
തിരുവിതാംകൂറിലെ ആദ്യ നിയമസംഹിത പ്രസിദ്ധീകരിച്ചത് ഭരണാധികാരി ആര് ?
The birthplace of Chavara Kuriakose Elias is :

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. മാർത്താണ്ഡവർമ്മയുടെ കാലത്തെ ജനജീവിതത്തിൽ പിള്ളമാരും മാടമ്പിമാരും അവരെ സംസ്ഥാനത്തിന്റെ ഒരു വലിയ ശക്തിയായി സ്ഥാപിച്ചു.യോഗക്കാർ അവർക്ക് പിന്തുണയും നൽകി
  2. രാമപുരത്തു വാര്യർ, കുഞ്ചൻ നമ്പ്യാർ തുടങ്ങിയ കവികൾ കൊട്ടാരം അലങ്കരിക്കാൻ എത്തി.
  3. ദേവസം, ബ്രഹ്മസം, ദാനം, പണ്ടാരംവക എന്നീ പ്രധാന തലങ്ങൾക്ക് കീഴിലുള്ള ഭൂമിയുടെ വർഗ്ഗീകരണം മല്ലൻ ശങ്കരനാണ് അവതരിപ്പിച്ചത്.
  4. ഒരു കൂട്ടം ഗ്രാമങ്ങൾ ചേർന്ന് മണ്ഡപത്തുംവാതുക്കൽ രൂപീകരിച്ചു. ഇത് ഇന്നത്തെ തഹസിൽദാരുടെ സ്ഥാനമുള്ള കാര്യക്കാരുടെ കീഴിലായിരുന്നു.
    തിരുവനന്തപുരത്ത് ദുർഗുണപാഠശാല സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?