App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്

Aവക്കം അബ്ദുൽ ഖാദർ മൗലവി

Bസർ സയ്യിദ് അഹമ്മദ് ഖാൻ

Cമുഹമ്മദ് അബ്ദു റഹിമാൻ

Dഇ. മൊയ്തു മൗലവി

Answer:

A. വക്കം അബ്ദുൽ ഖാദർ മൗലവി

Read Explanation:

  • മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു
  • മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാൾ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
  • ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.
  • ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ട മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു
  • 1906 ജനുവരിയിൽ 'മുസ്‌ലിം', തുടർന്ന് 'അൽ-ഇസ്‌ലാം'(1918), 'ദീപിക'(1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു.
  • മുസ്‌ലിം സമുദായത്തിനിടയിലെ നേർച്ചയുടെയും [[ഉർസ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിർത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു.
  • സാമ്പത്തിക പ്രശ്‌നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങൾക്കുള്ളിൽ അൽ ഇസ്‌ലാം അടച്ചുപൂട്ടാൻ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. 

Related Questions:

പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ് ?
കല്ലുമാല പ്രക്ഷോഭത്തിന് നേത്യത്വം നൽകിയ സാമൂഹ്യപരിഷ്കർത്താവ് :
ബഹുമത സമൂഹം എന്ന ആശയം മുന്നോട്ട് വച്ച നവോത്ഥാന നായകൻ ആരാണ് ?
'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആര് ?
The first Guru of Chattambi Swamikal