App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചത്?

Aശ്രീമൂലം തിരുനാൾ മഹാരാജാവ്

Bആയില്യം തിരുനാൾ മഹാരാജാവ്

Cസ്വാതിതിരുനാൾ മഹാരാജാവ്

Dശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

Answer:

D. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

Read Explanation:

  • 1937ൽ തിരുവിതാംകൂർ സർവകലാശാല എന്ന പേരിലാണ് കേരള സർവ്വകലാശാല രൂപീകൃതമായത്.
  • തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്.
  • കേരളത്തിലെ ആദ്യത്തെ സർവകലാശാലയാണിത്.

  • സർവകലാശാലയുടെ ആദ്യ ചാൻസലർ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മ തന്നെയായിരുന്നു
  • തിരുവിതാംകൂറിലെ അന്നത്തെ ദിവാൻ ആയിരുന്ന സി. പി. രാമസ്വാമി അയ്യർ ആയിരുന്നു യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ഗവർണർ.

  • തിരുവിതാംകൂര്‍ സര്‍വകലാശാല കേരള സർവകലാശാലയായി നാമകരണം ചെയ്ത വർഷം - 1957
  • കേരള സര്‍വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സലര്‍ - ഡോ. ജോണ്‍ മത്തായി
  • ഇന്ത്യയിലെ പതിനാറാമത്‌ സര്‍വകലാശാല - തിരുവിതാംകൂര്‍ സർവ്വകലാശാല

Related Questions:

ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ ആയിരുന്നത് ?

താഴെ കൊടുത്തിരിക്കുന്ന വാചകങ്ങൾ വായിക്കുക

i.  തിരുവിതാംകൂറിൽ ' പതിവ് കണക്ക് ' ആരംഭിച്ചത് മാർത്താണ്ഡ വർമ്മ ആണ് 

ii. സ്വാതിതിരുനാൾ രാമവർമ്മ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി 

iii. തിരുവിതാംകൂറിൽ സേതു ലക്ഷ്മിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് ദേവദാസി നിർത്തലാക്കി 

iv. സേതുലക്ഷിഭായ് തമ്പുരാട്ടിയുടെ ഭരണകാലത്ത് അടിമത്വം നിർത്തലാക്കി 

വധശിക്ഷ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര് ?
തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി ആര് ?