തിളയ്ക്കുന്ന വെള്ളത്തിന്റെ ചലനം, പൂമ്പാറ്റ പാറിനടക്കുന്നത് എന്നിവ ഏതു തരം ചലനത്തിന് ഉദാഹരണങ്ങളാണ് ?
Aഭ്രമണം
Bക്രമരഹിത ചലനം
Cവർത്തുളചലനം
Dഇതൊന്നുമല്ല
Answer:
B. ക്രമരഹിത ചലനം
Read Explanation:
ഭ്രമണം (Rotation):
- ഒരു വസ്തു സ്വന്തം അച്ചുതണ്ടിൽ കറങ്ങുമ്പോൾ ഉണ്ടാകുന്ന ചലനമാണ് ഭ്രമണം.
- ദിന - രാത്രികൾക്ക് കാരണം ഭ്രമണം ആണ്.
പരിക്രമണം (Revolution):
- ഒരു വസ്തു മറ്റൊരു വസ്തുവിന് ചുറ്റും ചലിക്കുമ്പോൾ ഉണ്ടാക്കുന്ന ചലനത്തെയാണ് പരിക്രമണം എന്ന് പറയുന്നത്.
- ഋതുക്കൾ ഉണ്ടാകാൻ കാരണം പരിക്രമണം ആണ്
വർത്തുള ചലനം (Curvilinear Motion):
ഒരു വൃത്തത്തിന്റെ ചുറ്റളവിൽ, ഒരു വസ്തുവിന്റെ ചലനമൊ, വൃത്താകൃതിയിലുള്ള പാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനത്തെയാണ് വർത്തുള ചലനം എന്ന് വിളിക്കുന്നത്.
സമവർത്തുള ചലനം (Curvilinear Motion):
- സ്ഥിരമായ വേഗതയോടെയുള്ള വർത്തുള ചലനത്തെ സമവർത്തുള ചലനം എന്ന് വിളിക്കുന്നു.
- ഒരു സമവർത്തുള ചലനത്തിൽ, ബലം അഭികേന്ദ്ര ത്വരണം നൽകുന്നു.
റെക്റ്റിലീനിയർ മോഷൻ (Rectilinear Motion):
വസ്തുവിന്റെ ചലനത്തിന്റെ പാത ഒരു നേർരേഖയിലാണെങ്കിൽ ആ ചലനത്തെ റെക്റ്റിലീനിയർ മോഷൻ എന്ന് പറയുന്നു.
ഓസിലേറ്ററി മോഷൻ (Oscillatory Motion):
ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ ദോലനം (Oscillation) എന്നു പറയുന്നു.
കമ്പനം (Vibration):
ദ്രുതഗതിയിലുള്ള ദോലന ചലനങ്ങൾ കമ്പനം(Vibration) എന്നറിയപ്പെടുന്നു