തുമ്പൂർമൊഴി അണക്കെട്ട് ഏത് നദിയിലാണ് ?
Aചാലക്കുടിപ്പുഴ
Bശിരുവാണിപ്പുഴ
Cകാരാപ്പുഴ
Dകുറ്റ്യാടിപ്പുഴ
Answer:
A. ചാലക്കുടിപ്പുഴ
Read Explanation:
ചാലക്കുടിപ്പുഴ
- കേരളത്തിലെ അഞ്ചാമത്തെ വലിയ നദി.
- 145.5 കി.മീറ്ററാണ് നീളം
- തമിഴ്‌നാട്ടിലെ ആനമലയിൽ ഉത്ഭവം
- ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി
- പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, കർപ്പാറ, ആനക്കയം എന്നിവ ചേർന്നാണ് ചാലക്കുടിപ്പുഴ രൂപംകൊള്ളുന്നത്.
- ഒഴുകുന്ന കേരളത്തിലെ ജില്ലകൾ - പാലക്കാട്, തൃശൂർ, എറണാകുളം
- രൂപം കൊടുക്കുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ - അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്
- ഇലന്തിക്കരയിൽ (എറണാകുളം) വച്ച് ചാലക്കുടിപ്പുഴ പെരിയാറുമായി ചേരുന്നു.
- പിന്നീട്, ഇവ ഒന്നിച്ചൊഴുകി കൊടുങ്ങല്ലൂർ കായലുമായും അതിനുശേഷം അറബിക്കടലുമായും ചേരുന്നു.
- ഷോളയാർ ജലവൈദ്യുതപദ്ധതി, പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി എന്നിവ സ്ഥാപിച്ചിരിക്കുന്ന നദിയാണ് ചാലക്കുടി.
- ജലസേചനത്തിനായി ചാലക്കുടി പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഡാം - തുമ്പൂർമൂഴി