App Logo

No.1 PSC Learning App

1M+ Downloads
തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് ഏത് ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞന്റെ പരിശ്രമങ്ങളായിരുന്നു

Aഡോ. എ.പി.ജെ. അബ്‌ദുൾ കലാം

Bഡോ. എം.എസ്.സ്വാമിനാഥൻ

Cഡോ. എ. ആർ. ഭണ്ട്‌

Dഡോ. എസ്. പി. ചൗധരി

Answer:

B. ഡോ. എം.എസ്.സ്വാമിനാഥൻ

Read Explanation:

ഡോ. എം.എസ്.സ്വാമിനാഥൻ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞനാണ്. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ വികസിപ്പിക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും അതുവഴി ഭക്ഷ്യോൽപാദനമേഖലയിൽ കുതിച്ചുചാട്ടം സാധ്യമാക്കുകയും ചെയ്തു. തെക്കുകിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് ശാസ്ത്രജ്ഞന്റെ പരിശ്രമങ്ങളായിരുന്നു. മാഗ്സസെ, വേൾഡ് ഫുഡ്പ്രൈസ്, പദ്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


Related Questions:

താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?
ഒരേസമയം ഒന്നിലധികം തൈകൾ ഒരു ശാഖയിൽ നിന്ന് ലഭിക്കുന്ന പാതിവയ്ക്കുന്നതിനെ ----എന്നുപറയുന്നു.
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച നടീൽ വസ്തു ഉണ്ടാക്കുന്ന രീതിയാണ് -----
താഴെ പറയുന്നവയിൽ സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതി രീതി ഏത് ?
താഴെ പറയുന്നവയിൽ വർഗസങ്കരണം വഴി ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള വിത്തുകൾ ഏതാണ് ?