Challenger App

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്ന്‌ കൊല്ലത്തെ വിശേഷിപ്പിച്ചതാര് ?

Aസുലൈമാൻ

Bഅബ്ദുൽ റസാഖ്‌

Cനിക്കോളോ കോണ്ടി

Dഷെയ്ഖ് സൈനുദ്ധീൻ

Answer:

A. സുലൈമാൻ

Read Explanation:

സുലൈമാൻ അൽ താജിർ

  • സുലൈമാൻ അറ്റ്-താജിർ (Solomon the Merchant) 9-ആം നൂറ്റാണ്ടിലെ ഒരു മുസ്ലീം വ്യാപാരിയും സഞ്ചാരിയും എഴുത്തുകാരനുമായിരുന്നു.
  • അദ്ദേഹം ഇന്ത്യ, ബംഗാൾ, ചൈന എന്നിവിടങ്ങളിൽ സഞ്ചരിച്ച് എഡി 850-നടുത്തുള്ള തന്റെ യാത്രകളുടെ ഒരു വിവരണം എഴുതി.
  • എ ഡി 851ൽ സ്ഥാണുരവിവർമ്മയുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്.
  • എ ഡി 851ൽ തന്നെയാണ് അദ്ദേഹം യാത്രാവിവരണം പ്രസിദ്ധീകരിച്ചത്.
  • ചൈനീസ് വ്യാപാരത്തിന്റെ കേന്ദ്രം എന്നും,തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്നും സുലൈമാൻ കൊല്ലത്തിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
  • അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീട് പത്താം ശതകത്തിൽ അബൂസൈദ് എന്ന വ്യക്തി അദ്ദേഹത്തിന്റെ വിവരണങ്ങൾ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തു.

 


Related Questions:

The most important source of information about the nadus of Kerala the ................. documents

1941ലെ കയ്യൂർ ലഹളയുമായി ബന്ധപ്പെട്ട് 1943ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് തൂക്കിക്കൊന്നവരുടെ പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

(i) പൊടവര കുഞ്ഞമ്പു നായർ

(ii) കോയിത്താറ്റിൽ ചിരുകണ്ടൻ

(iii) ചൂരിക്കാടൻ കൃഷ്‌ണൻ നായർ

(iv) പള്ളിക്കൽ അബൂബക്കർ

ഭക്തിപ്രസ്ഥാന സമ്പ്രദായം അറിയപ്പെട്ടിരുന്നത് ?
1685-ൽ കേരളത്തിലെ ജൂതന്മാരുടെ ജീവിതത്തെക്കുറിച്ച് ഒരു പഠനം നടത്താൻ ആംസ്റ്റർഡാമിൽ നിന്നുള്ള ഒരു കൂട്ടം ജൂത പ്രതിനിധികൾ കേരളത്തിലെത്തി, അവർ അവരുടെ സർക്കാരിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു, അത് കേരളത്തിലെ ജൂതന്മാരെക്കുറിച്ചുള്ള സാധുവായ ഉറവിടമായി കണക്കാക്കപ്പെടുന്നു. എത്തിയ സംഘത്തിന്റെ തലവൻ ആരായിരുന്നു ?
'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?