'തൈപ്പൂയം' ഏതു ദേവനുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?
Aഗണപതി
Bസുബ്രമണ്യൻ
Cധർമ്മശാസ്താവ്
Dശ്രീരാമൻ
Answer:
B. സുബ്രമണ്യൻ
Read Explanation:
- തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഒരു ക്ഷേത്രോത്സവം ആണ് തൈപ്പൂയം.
- തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്.
- ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം.
- എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.
- അതേസമയം സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്.
- പഴനി, തിരുച്ചെന്തൂർ, ഹരിപ്പാട്, കിടങ്ങൂർ തുടങ്ങി സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ എല്ലാം തൈപ്പൂയം ആഘോഷിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം വൻ തോതിൽ കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും അന്നേദിവസം ഉണ്ടാകാറുണ്ട്.